ad
Deshabhimani

പുത്തൻ മോഡലുകളെത്തും; ചെറിയ കാർ വിഭാഗത്തിൽ നിക്ഷേപം വർധിപ്പിച്ച് മാരുതി

Maruti
വെബ് ഡെസ്ക്

Published on Sep 02, 2026, 04:27 PM | 1 min read


മുംബൈ : ചെറിയ കാറുകളുടെ വിഭാഗത്തിൽ വരും മാസങ്ങളിൽ മികച്ച വളർച്ച സാധ്യത പ്രതീക്ഷിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. നൂതനവും ഉചിതമായതുമായ ഉപഭോക്തൃ ഇടപെടലുകളിലൂടെ ഈ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും എംഡിയും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു.


ചെറിയ കാറുകളുടെ വിപണിയിൽ എക്കാലത്തും മികച്ചു നിൽക്കുന്നത് മാരുതി സുസുക്കിയാണ്. ഏപ്രിൽ-ജൂലൈ കാലയളവിൽ ആൾട്ടോ കെ10, എസ്-പ്രസോ, സെലേറിയോ, വാഗൺ ആർ മോഡലുകൾ 83 ശതമാനം വിപണി വിഹിതം നേടിയതായും സിഇഒ പറഞ്ഞു. ഇതേ കാലയളവിൽ ചെറിയ വാഹനങ്ങളുടെ വിൽപനയിൽ 63 ശതമാനം വളർച്ചയും കമ്പനി നേടി.


മാരുതിയുടെ ചെറിയ വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ താല്പര്യം മുൻനിർത്തിയാണ് കമ്പനി ഈ വിഭാ​ഗത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്. കൂടാതെ നിക്ഷേപം വർധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.


വിശാലമായ വിപണി വികസനം, പുതിയ മോഡലുകളുടെ അവതരണം, ​ഗവേഷണവും വികസനവും, പ്ലാന്റിന്റെ പ്രവർത്തനം, മാർക്കറ്റിം​ഗ് - വില്പന മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം, കാർബൺ ബഹിർ​ഗമനം കുറക്കാനുള്ള നടപടികൾ, ലോജിസ്റ്റിക്സ് എന്നീ പ്രവർത്തനങ്ങൾക്കാണ് നിക്ഷേപം വർധിപ്പിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി അതിന്റെ മൂലധന ചെലവ് 40 ശതമാനം വർധിപ്പിച്ച് 14,000 കോടിയാക്കാനും പദ്ധതിയിടുന്നുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ ഇത് 10,000 കോടിയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home