ad
Deshabhimani

ദേശാഭിമാനി ലോകകപ്പ് പ്രവചന മത്സരം: ബംബർ സമ്മാനമായ കാർ കൈമാറി

DBI WORLD CUP
വെബ് ഡെസ്ക്

Published on Sep 02, 2026, 04:25 PM | 1 min read

തിരുവന്തപുരം: ദേശാഭിമാനി ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ വിജയിക്കുള്ള ബംബർ സമ്മാനമായ കാർ കൈമാറി. ‘കളി പറയാം, കളം പിടിക്കാം’ 2026 ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിലെ ബമ്പർ വിജയി കെ പി ഫാത്തിമ തസ്നീനയ്ക്കുള്ള മാരുതി സ്വിഫ്റ്റ് കാറാണ് സമ്മാനിച്ചത്. ബുധനാഴ്ച ദേശാഭിമാനി ഓഫീസിൽ നടന്ന ചടങ്ങിലായിരുന്നു സമ്മാനവിതരണം.


മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ഫാത്തിമ തസ്നീന പെരിന്തൽമണ്ണ ഗവ. മോഡൽ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. ലോകകപ്പ് മത്സരങ്ങളോടനുബന്ധിച്ച് ദേശാഭിമാനി സ്പോർട്സ് പേജിൽ നൽകിയ ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയവരിൽനിന്നുള്ള നറുക്കെടുപ്പിലൂടെയാണ് ബമ്പർ വിജയിയെ തെരഞ്ഞെടുത്തത്.


ലോകകപ്പ് കാലയളവിൽ ദിവസേന ശരിയുത്തരം നൽകിയവരിൽനിന്ന് മൂന്ന് വിജയികളെ തെരഞ്ഞെടുത്ത് 2000 രൂപ വീതവും സമ്മാനിച്ചിരുന്നു.


പ്രധാന സംഘാടകരായ നന്തിലത്ത് ജിമാർട്ടിന് പുറമെ അക്ഷയ ഇൻഷുറൻസ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എം ആർ എ, ഓക്ലി റൂഫ്, കേരള പെയിന്റ്സ്, കിച്ചൺ കെയർ, ലൈഫ്‌ലൈൻ ഹോസ്പിറ്റൽ എന്നിവരുമായി സഹകരിച്ചാണ് ദേശാഭിമാനി മത്സരം സംഘടിപ്പിച്ചത്.


ചടങ്ങിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, ജനറൽ മാനേജർ കെ ജെ തോമസ്, റസിഡന്റ് എഡിറ്റർ എം സ്വരാജ്, യൂണിറ്റ് മാനേജർ ഐ സൈഫ്, ചീഫ് ന്യൂസ് എഡിറ്റർ ചന്ദ്ര മോഹൻ, ​ദേശാഭിമാനി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home