പ്രവർത്തകർക്കെതിരെ ചുമത്തിയ വ്യാജ കേസുകൾ പിൻവലിക്കുക; കർഷക സമരം അടിച്ചമർത്തിയതിനതിരെ കിസാൻ മോർച്ച

പ്രതീകാത്മക ചിത്രം
ഭുവനേശ്വർ: ഒഡിഷയിൽ കർഷകരുടെ ഭൂമി അവകാശങ്ങൾക്കുവേണ്ടി നടത്തിയ സമരത്തി അടിച്ചമർത്താൻ സർക്കാർ ശ്രമം. നിയമവിരുദ്ധമായി സമരം ചെയ്തവരെ അറസ്റ്റ് ചെയ്യുകയും ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമരത്തിന് നേതൃത്വം നൽകിയ പൊതുപ്രവർത്തകൻ ലിംഗരാജ് ആസാദിനെ മോചിപ്പിക്കണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
ആദിവാസി ഭൂമി കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതിനെ ചെറുക്കുന്നവരെയെല്ലാം അടിച്ചമർത്തുന്ന പ്രവണതയാണ് മോഹൻ ചരൺ മാഞ്ചി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും കിസാൻ മോർച്ച പ്രസ്താവനയിലൂടെ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ (2015-16 മുതൽ 2024-25 വരെ) ഖനന, വ്യവസായ ആവശ്യങ്ങൾക്കായി 22,180.826 ഹെക്ടർ വനഭൂമിയാണ് കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറിയിട്ടുള്ളത്. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം വനഭൂമി കോർപറേറ്റുകൾക്ക് നൽകുന്ന ഒന്നാമത്തെ സംസ്ഥാനമാണ് ഒഡിഷ.
ടാറ്റ, വേദാന്ത റിസോഴ്സസ്, നാൽക്കോ, അദാനി, രൂങ്ത തുടങ്ങിയ വൻകിട കമ്പനികൾക്കാണ് വനഭൂമി നൽകിയിരിക്കുന്നത്. ഗ്രാമസഭയുടെ അനുമതിയില്ലാത്ത ഭൂമി കയ്യേറ്റങ്ങളും ഖനന പദ്ധതികളും നിർത്തിവയ്ക്കണമെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.










0 comments