ad
Deshabhimani

‘ആറുമണിക്ക് മുൻപ് അസുഖം തീർക്കണം’; വെറും നൂറുദിവസം കൊണ്ട് വെന്റിലേറ്ററിലായ ആരോഗ്യമേഖല

വെബ് ഡെസ്ക്

Published on Sep 02, 2026, 05:37 PM | 1 min read

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ചികിത്സാപ്പിഴവ്, അനാസ്ഥ, ഡോക്ടർ-ജീവനക്കാരുടെ കുറവ്, അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ച എന്നിവ തുടർച്ചയായി പരാതികളാകുകയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അർധരാത്രിയിൽ നെഞ്ചുവേദനയുമായി എത്തിയ രോഗിയോട് ഡ്യൂട്ടി ഡോക്ടർ നടത്തിയെന്ന ആരോപണം മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിമരണങ്ങൾ, മരുന്ന് മാറി നൽകിയ സംഭവങ്ങൾ, വൈദ്യുതിയില്ലാതെ മൊബൈൽ വെളിച്ചത്തിൽ ചികിത്സ നടത്തിയ സംഭവം, ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടിവന്ന സാഹചര്യം വരെ ആരോഗ്യരംഗത്തെ ഗുരുതര വീഴ്ചകളാണ് പുറത്തുവരുന്നത്.


കഴിഞ്ഞ പത്ത് വർഷത്തിനിടെ ശക്തിപ്പെടുത്തിയ പൊതുആരോഗ്യ സംവിധാനമാണ് ഇന്ന് തുടർച്ചയായ പരാതികളുടെ കേന്ദ്രമാകുന്നത്. സാധാരണക്കാരന്റെ ആശ്രയമായ സർക്കാർ ആശുപത്രികളിലെ ഈ വീഴ്ചകൾ തുടരുന്നത് കേരളത്തിന്റെ പൊതുആരോഗ്യ മേഖലയെ തന്നെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളുകയാണ്. സർക്കാർ ആശുപത്രികളെ ദുർബലമാക്കി സ്വകാര്യ ആശുപത്രികള്‍ക്ക് ലാഭം കൊയ്യാനുള്ള വഴിയൊരുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home