ad
Deshabhimani

മലപ്പുറത്ത് ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

footbal shinas
വെബ് ഡെസ്ക്

Published on Sep 02, 2026, 06:28 PM | 1 min read

മലപ്പുറം: സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും കാവനൂർ സ്വദേശിയുമായ ഷിനാസ് (18) ആണ് മരിച്ചത്. കാവനൂർ 12ൽ കാഞ്ഞിരപ്പള്ളി ഷംസുദ്ദീൻ–കോറളിയാടൻ റസിയ ദമ്പതികളുടെ മകനാണ്.


ചൊവ്വാഴ്ച വൈകിട്ട് കാവനൂർ സ്റ്റേഡിയത്തിലായിരുന്നു സംഭവം. സ്കൂൾ ഫുട്ബോൾ ടീമിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി മത്സരം നടക്കുന്നതിനിടെ, കളി ആരംഭിച്ച് നാലു മിനിറ്റിനുള്ളിൽ ഷിനാസ് ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home