ad
Deshabhimani

വീണ്ടും പവർ കട്ട്; ഇന്ന് വൈകുന്നേരം 7 നും 12 നും ഇടയിൽ ഭാഗിക വൈദ്യുതി നിയന്ത്രണം

Power cut.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Sep 02, 2026, 07:19 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പവർ കട്ട്. ദേശീയതലത്തിൽ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാവാൻ സാധ്യതയുള്ളതായി ഗ്രിഡ് കൺറ്റ്രോളർ ഓഫ് ഇന്ത്യ അറിയിച്ചതിനെ തുടർന്ന് ഇന്ന് വൈകുന്നേരം 7 നും 12 നും ഇടയിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് അറിയിപ്പ്.


ഓണാഘോഷ പരിപാടികളെത്തുടർന്ന് കൂടുതൽ വൈദ്യുതി ഉപയോഗം നടക്കാൻ സാധ്യതയുള്ളതിനാൽ സെപ്റ്റംബർ മാസത്തിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് നേരത്തെ തന്നെ സംസ്ഥാന സർക്കാരും അറിയിപ്പ് നൽകിയിരുന്നു.


സെപ്‌തംബറിലേക്ക്‌ കെഎസ്‌ഇബി വിളിച്ച റീ ടെൻഡറിൽ ഒരു കമ്പനിയും പങ്കെടുത്തിരുന്നില്ല. വില കൂടുതലാണെന്ന പേരിൽ ആദ്യത്തെ ടെൻഡറുകൾ റദ്ദാക്കിയിരുന്നു. 300 മെഗാവാട്ട്‌ വൈദ്യുതിക്കുള്ള കരാറിൽ സെപ്‌തംബർ ഉൾപ്പെട്ടിട്ടില്ല. ഇതുകൊണ്ടുതന്നെ നിയന്ത്രണം വരും ദിവസങ്ങളിൽ കടുക്കാനാണ് സാധ്യത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home