പകർച്ചവ്യാധിപ്പേടിയിൽ കേരളം; 100 ദിവസത്തിനിടയിൽ പകർച്ചവ്യാധി ബാധിച്ച് മരിച്ചത് 100 പേർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പരക്കുന്നു. 100 ദിവസത്തിനിടയിൽ പകർച്ചവ്യാധി ബാധിച്ച് മരിച്ചത് 100 പേർ. ഡെങ്കിപ്പനി ബാധിച്ച് 22 പേരും എച്ച് 1 എൻ 1 ബാധിച്ച് 55 പേരും ജപ്പാൻജ്വരം ബാധിച്ച് 3 പേരും ചിക്കൻഗുനിയ ബാധിച്ച് ഒരാളുമാണ് മരിച്ചത്.
സംസ്ഥാനത്തെ മഴക്കാലപൂർവശുചീകരണത്തിലെ അപാകതമൂലമാണ് പകർച്ചവ്യാധികൾ തടയാൻ സാധിക്കാതെപോയത്. ഡെങ്കു ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്നത് 19 പേരെയാണ്. ഇത് സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
മെയ് 1 മുതൽ ഓഗസ്റ്റ് 12 വരെയുള്ള കാലയളവിൽ പകർച്ചവ്യാധി ബാധിച്ച് മരിച്ചവരുടെ കണക്കുകളാണിത്. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. 7211 പേർക്കാണ് ഈ കാലയളവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 20849 പേർക്ക് ഡെങ്കിക്ക് സമാനമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
3110 പേർ എച്ച് 1 എൻ 1 ബാധിച്ച് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ശുചീകരണത്തിലെ വീഴ്ചയും സുരക്ഷാസംവിധാനങ്ങളുടെ അപാകതയും മൂലമാണ് ഇത്രയും ഭീകരമായ ഒരു സംഘ്യ പകർച്ചവ്യാധികളിൽ ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് ഉയരുമെന്ന ആശങ്കയും ശക്തമാണ്.









0 comments