ad
Deshabhimani

മുഖ്യമന്ത്രി ഗീബൽസിന്റെ പാതയിൽ; സതീശന്റെ നുണകൾക്ക് മറുപടിയുമായി കെ എൻ ബാലഗോപാൽ

K N Balagopal V D Satheesan
വെബ് ഡെസ്ക്

Published on Sep 02, 2026, 04:39 PM | 1 min read

തിരുവനന്തപുരം : വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നത് നട്ടാൽകുരുക്കാത്ത നുണകളാണെന്ന് കെ എൻ ബാല​ഗോപാൽ എംഎൽഎ. ഒരു നുണ ആവർത്തിച്ചു പറഞ്ഞ് സത്യമാക്കുന്ന ​ഗീബൽസിന്റെ പാതയാണ് മുഖ്യമന്ത്രി തുടരുന്നതെന്നും ബാല​ഗോപാൽ ആരോപിച്ചു. കടമെടുക്കുന്നത് സാധാരണ നടപടിയാണെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സർക്കാർ കടമെടുത്ത് കേരളത്തെ മുടിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വ്യാജപ്രചാരണം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ചാണ് കടമെടുത്തത്. കഴിഞ്ഞ സർക്കാർ ബജറ്റിൽ അവതരിപ്പിച്ച കണക്കുകൾ തെറ്റാണെന്നാണ് മുഖ്യമന്ത്രി സ്ഥാപിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ സർക്കാർ എല്ലാ ബാധ്യതകളും കൃത്യമായി നിറവേറ്റിയിരുന്നു എന്ന സത്യം മറച്ചുവെക്കുകയാണ്.


കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട അർഹമായ വിഹിതം നേടിയെടുക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് വഴങ്ങിക്കൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ബജറ്റിൽ വകയിരുത്തിയ തുക പോലും വെട്ടിക്കുറക്കയാണ് ചെയ്തത്.


ചാണക്യൻ നികുതി പിരിവിനെക്കുറിച്ച് പറഞ്ഞത് ആവർത്തിക്കാതെ, തന്റെ ഗുരുനാഥൻ ഗീബൽസാണെന്ന് അംഗീകരിക്കാൻ വി ഡി സതീശൻ തയ്യാറാകണം. മുഖ്യമന്ത്രി പദവിയിലിരിക്കെ വസ്തുതാപരമായ കാര്യങ്ങൾ ജനങ്ങളോട് പറയാൻ തയ്യാറാകണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home