മണിരത്നത്തിന്റെ 'കാറ്റ് വെളിയിതേ' ഏപ്രിലില്‍

കാര്‍ത്തിയെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന 'കാറ്റ് വെളിയിതേ' ഏപ്രില്‍ ഏഴിന് തിയറ്ററുകളിലെത്തും. അദിതി റാവു നായികയാകുന്ന ഈ റൊമാന്റിക് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയത് എ ആര്‍ റഹ്മാനാണ്. ചിത്രത്തിന്റെ രചനയും നിര്‍മാണം നിര്‍വഹിക്കുന്നതും മണിരത്നംതന്നെയാണ്. രവിവര്‍മനാണ് ഛായാഗ്രാഹകന്‍. കെപിഎസി ലളിത, ശ്രദ്ധ ശ്രീനാഥ്, രുക്മിണി വിജയകുമാര്‍, ഡല്‍ഹി ഗണേശ്, ആര്‍ ജെ ബാലാജി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
നേരത്തെ നായകവേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനെയാണ് പരിഗണിച്ചിരുന്നത്. ദുല്‍ഖറിന്റെ തിരക്ക് കാരണം കാര്‍ത്തിക്ക് നറുക്കുവീഴുകയായിരുന്നു. കാഷ്മോരയാണ് കാര്‍ത്തിയുടെ അവസാനമായി തിയറ്ററിലെത്തിയ ചിത്രം. വന്‍ ബജറ്റിലെടുത്ത ചിത്രം വേണ്ടത്ര വിജയം നേടിയില്ല.









0 comments