ad
Deshabhimani

'ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു' വുമായി സലീം അഹമ്മദ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 28, 2017, 04:02 PM | 0 min read

പത്തേമാരിക്ക് ശേഷം സലിം അഹമ്മദ് ഒരുക്കുന്ന ചിത്രത്തിന് 'ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു' എന്ന് പേരിട്ടു. ഓസ്കാര്‍ പുരസ്കാരചടങ്ങ് നടന്ന തിങ്കളാഴ്ചയാണ് സലിം അഹമ്മദ് തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പേരും ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. സിനിമക്കുള്ളിലെ സിനിമ കൈകാര്യംചെയ്യുന്ന ചിത്രമായിരിക്കും ഇതെന്നും സലീം അഹമ്മദ് പറഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെക്കുറിച്ചും നടന്മാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

സലീം അഹമ്മദിന്റെ ആദ്യചിത്രമായ ആദാമിന്റെ മകന്‍ അബു ഓസ്കാര്‍ പുരസ്കാര പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിന് സലീം കുമാറിന് മികച്ചനടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home