പഞ്ചഗുസ്തി താരങ്ങള്‍ക്ക് സ്വീകരണം

ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് താരങ്ങൾക്ക് ജില്ലാ ആം റസ്‌ലിങ് അസോസിയേഷൻ നേതൃത്വത്തിൽ നൽകിയ സ്വീകരണം
കോഴിക്കോട് ഡല്‍ഹിയില്‍ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ജില്ലയിലെ താരങ്ങള്‍ക്ക് ജില്ലാ ആം റസ്‌ലിങ് അസോസിയേഷൻ റെയില്‍വേ സ്‌റ്റേഷനില്‍ ഉജ്വല സ്വീകരണം നല്‍കി. ഒരു സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിവയാണ് ജില്ലയിൽനിന്ന് പങ്കെടുത്ത വി ടി ഷൗക്കത്ത്, പി ജെ തേജ, കെ മിനി എന്നിവര്‍ നേടിയത്. മാസ്റ്റേഴ്‌സ് 60 കിലോ വിഭാഗത്തില്‍ വലതുകൈ വിഭാഗത്തില്‍ കിണാശേരി സ്വദേശി ഷൗക്കത്ത് സ്വര്‍ണം നേടി. ഇടതുകൈയില്‍ റഷ്യയോട് പരാജയപ്പെട്ടെങ്കിലും വലുതുകൈയില്‍ അവരെ തന്നെ പരാജയപ്പെടുത്തി സ്വര്‍ണം നേടുകയായിരുന്നു. ഷൗക്കത്തിന്റെ പന്ത്രണ്ടാമത് രാജ്യാന്തര മെഡലാണിത്. യൂത്ത് ഗേള്‍സ് 55 കിലോ വിഭാഗത്തിലാണ് തേജയുടെ നേട്ടം. വലതുകൈ വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കി. രാമനാട്ടുകര സ്വദേശിയായ തേജ രണ്ടാംതവണയാണ് ലോകവേദിയില്‍ എത്തുന്നത്. ഫാാറൂഖ് കോളജ് ബിഎസ്‌സി കെമിസ്ട്രി മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. മാസ്‌റ്റേഴ്‌സ് 70 കിലോ വിഭാഗത്തില്‍ ഇരട്ട മെഡല്‍ നേടിയാണ് മിനി തിരിച്ചെത്തിയത്. ഇടത്- വലത് കൈ വിഭാഗങ്ങളില്‍ വെങ്കലം നേടി. കസബ സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ മിനി 2023 മുതല്‍ 26 വരെ നാല് തവണ മെഡല്‍ നേടിയിട്ടുണ്ട്. 2024ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍കപ്പില്‍ രണ്ട് ഗോള്‍ഡ് മെഡല്‍ നേടി. 2025ല്‍ മുംബൈയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും രണ്ട് സ്വര്‍ണം നേടി. 2024ല്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും രണ്ട് സ്വര്‍ണം നേടി. ഗുജറാത്തിലും ഗോവയിലും നടന്ന മത്സരങ്ങളില്‍ സ്വര്‍ണം നേടിയിരുന്നു. 2025ല്‍ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്.








0 comments