Deshabhimani

നടന്നുകണ്ടു പക്ഷിലോകം..

വൈൽഡ് ജാനകിക്കാട് ഗ്രൂപ്പും വി കെ കൃഷ്ണമേനോൻ സ്മാരക ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച പക്ഷി നിരീക്ഷണ നടത്തത്തിൽ നിന്ന്‌

വൈൽഡ് ജാനകിക്കാട് ഗ്രൂപ്പും വി കെ കൃഷ്ണമേനോൻ സ്മാരക ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച പക്ഷി നിരീക്ഷണ നടത്തത്തിൽ നിന്ന്‌

വെബ് ഡെസ്ക്

Published on Nov 10, 2026, 02:31 AM | 1 min read

. സ്വന്തം ലേഖകൻ കുറ്റ്യാടി പൊടിപ്പൊന്മാനെയും കായൽപ്പുള്ളിനെയും വെള്ളവാലുകുലുക്കിയെയും കാവിയെയുമെല്ലാം കണ്ടൊരു നടത്തം. ദേശാടകരെയും ‘നാട്ടിൻപുറത്തുകാരെയു’മെല്ലാം കണ്ടറിഞ്ഞ്‌ കുട്ടികളുടെ മനം നിറഞ്ഞു. ഡോ. സലീംഅലി ദിനത്തോടനുബന്ധിച്ച് വൈൽഡ് ജാനകിക്കാട് ഗ്രൂപ്പും വി കെ കൃഷ്ണമേനോൻ സ്മാരക ഗ്രന്ഥാലയവും സംഘടിപ്പിച്ച പക്ഷി നിരീക്ഷണ നടത്തം കുട്ടികൾക്ക്‌ പുതിയ അനുഭവമായി. വായനശാല അംഗങ്ങളായ മുപ്പതോളം കുട്ടികളാണ്‌ പക്ഷി നടത്തത്തിൽ പങ്കാളികളായത്‌. ജാനകിക്കാടിന്റെ അതിർത്തിയിലെ വായനശാലയുടെ പരിസരത്തായിരുന്നു പക്ഷിനടത്തം. രാവിലെ ഏഴ്‌ മുതൽ ഒമ്പത്‌ വരെയുള്ള അമ്പതോളം പക്ഷികളെയാണ്‌ കുട്ടികൾ കണ്ടറിഞ്ഞത്‌. പക്ഷികളെക്കുറിച്ച്‌ ക്വിസ്‌ മത്സരവും നടത്തി. പക്ഷി നിരീക്ഷകരായ എം സി ഗോകുൽ ദീപക്‌, സുധീഷ് ജാനകിക്കാട്, ഋതിക് സുന്ദർ, നജീബ്, ടി ഫായിസ്, അജീഷ്, ജിഷ്ണു അനാമിക, സലീഷ്, പരിസ്ഥിതി പ്രവർത്തകൻ വത്സൻ വെള്ളിയൂർ, പഞ്ചായത്തംഗം ശിവിജ വിനോദൻ, വായനശാല പ്രസിഡന്റ് എ പ്രേമൻ, സെക്രട്ടറി പി ദിവാകരൻ ട്രഷറർ പി ഭാസ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home