നാടക് ജില്ലാ സമ്മേളനം
നാടകവേദി സ്ഥാപിക്കണം

നാടക് ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് കോഴിക്കോട് ആരംഭിക്കാനിരിക്കുന്ന എം ടി വാസുദേവൻ നായർ സാംസ്‌കാരിക പാർക്കിൽ നാടകവേദിയും സ്ഥാപിക്കണമെന്ന് നാടക് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തങ്കയം ശശികുമാർ നഗറിൽ (കോഴിക്കോട് ചാവറ കൾചറൽ സെന്റർ) സംസ്ഥാന ജനറൽ സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനചെയ്തു. ജില്ലാ പ്രസിഡന്റ് ഗംഗാധരൻ ആയാടത്തിൽ അധ്യക്ഷനായി. നാടക് സംസ്ഥാന പ്രസിഡന്റ് ഡി രഘൂത്തമൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ ജെ ജോസഫ്, സി കെ ഹരിദാസ്, പ്രകാശ് ചെങ്ങൽ, സുധീർ ബാബു, ശ്രീരാജ് നടുവത്ത്, ജില്ലാ സെക്രട്ടറി എൻ വി ബിജു, ട്രഷറർ എ പി സി വാസുദേവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഗംഗാധരൻ ആയാടത്തിൽ (പ്രസിഡന്റ്), എൻ വി ബിജു (സെക്രട്ടറി), എ പി സി വാസുദേവൻ (ട്രഷറർ), രവീന്ദ്രൻ മുചുകുന്ന്, അനിൽ പി സി പാലം, പ്രിയ ശ്രീജിത്ത് (വൈസ് പ്രസിഡന്റുമാർ), സന്തോഷ് ചോലയിൽ, ശൈലേഷ് ആണേല, സജീഷ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.








0 comments