Deshabhimani

റോ റോ വീണ്ടും കട്ടപ്പുറത്ത്; യാത്രക്കാര്‍ക്ക് ദുരിതം

റോ–റോ സർവീസ്

പ്രതിഷേധം ഭയന്ന് റോ റോ സര്‍വീസിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയപ്പോള്‍

വെബ് ഡെസ്ക്

Published on Nov 10, 2026, 02:14 AM | 1 min read

മട്ടാഞ്ചേരി

ഫോർട്ട്കൊച്ചി–വൈപ്പിൻ അഴിമുഖ കടത്തിലെ യാത്രാദുരിതത്തിന് അറുതിയില്ല. സർവീസ് നടത്തിയിരുന്ന രണ്ട് റോ റോ വെസലുകളിൽ ഒന്നായ ‘സേതുസാഗർ രണ്ട്’ തിങ്കളാഴ്ച പകൽ പതിനൊന്നോടെ തകരാറിലായി. പ്രൊപ്പല്ലറിന്റെ ഷാഫ്റ്റിനുണ്ടായ തകരാറാണ് സർവീസ് നിർത്താൻ കാരണം. ഇതോടെ അടിക്കടി തകരാറിലാകുന്ന ‘സേതുസാഗർ ഒന്നി’നെ ആശ്രയിച്ചാണ് നിലവിൽ സർവീസ്. മണിക്കൂറുകളോളം കാത്തുനിന്നാണ് യാത്രക്കാർക്ക് മറുകരയിലെത്താനാകുന്നത്.


യാത്രാദുരിതം പരിഹരിക്കാൻ നിർമിച്ച മൂന്നാമത്തെ റോ റോ വെസലിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സർവീസ് ആരംഭിച്ചിട്ടില്ല. ജൂലൈ 12ന് ഉദ്ഘാടനം നടത്തി 15ന് സർവീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടികൾ വൈകുകയാണ്. നടത്തിപ്പിനായി പ്രത്യേക എസ്-പിവി രൂപീകരിക്കുന്നതിലും കിൻകോയ്ക്ക് താൽക്കാലികമായി ചുമതല നൽകുന്നതിലും തീരുമാനമായിട്ടില്ല. മൂന്നാമത്തെ റോ റോ ഉടൻ സർവീസിനിറക്കണമെന്ന ആവശ്യത്തിനൊപ്പം ബോട്ട് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.


മണിക്കൂറുകള്‍ കാത്തുനിന്ന് വലഞ്ഞ് യാത്രക്കാര്‍

മൂന്നാമത് റോ റോ ഇപ്പോഴും വിശ്രമത്തില്‍



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home