സൂര്യയുടെ 24 പ്രദര്‍ശനത്തിനെത്തി

ചെന്നൈ > തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ നായകനും വില്ലനുമായി മൂന്നുവേഷങ്ങളില്‍ അഭിനയിച്ച 24 പ്രദര്‍ശനത്തിനെത്തി. തെലുങ്കിലെ സൂപ്പര്‍ ഹിറ്റുകളായ 'ഇഷ്ടം', 'മനം', തമിഴില്‍ മാധവന്‍ നായകനായ 'യാവരും നലം' എന്നീ സിനിമകള്‍ സംവിധാനം ചെയ്ത മലയാളിയായ വിക്രം കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്.
സാമന്തയും നിത്യാമേനോനുമാണ് നായികമാര്‍. ഏ.ആര്‍.റഹ്മാന്‍ സംഗീത സംവിധാനവും തിരുഛായാഗ്രഹണവും നിര്‍വഹിച്ചിരിയ്ക്കുന്നു. സൂര്യയുടെ 2ഡി എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിച്ചിരിയ്ക്കുന്ന 24നെ സോപാനം ഫിലിംസ് കേരളത്തില്‍ 200 സ്ക്രീനുകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്.










0 comments