ദുൽഖർ സൽമാൻ നിർമിക്കുന്ന ഏഴാമത് ചിത്രം; കല്ല്യാണിയും നസ്‌ലിനും പ്രധാന വേഷത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 01:29 PM | 0 min read

കൊച്ചി > അരുൺ ഡൊമനിക്‌ രചനയും സംവിധാനവും നിർവഹിച്ച്‌ ദുൽഖർ സൽമാൻ നിർമിക്കുന്ന സിനിമയുടെ പൂജ നടന്നു. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവരാണ്‌ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.  ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്‌.

എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ പ്രത്യേകതയുള്ളതാണെന്നും, ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആവേശകരമായ ഒരു സിനിമയുടെ നിർമാണമാണ് തങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും ദുൽഖർ സൽമാൻ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഒപ്പം ഉണ്ടാകണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

നിമിഷ്‌ രവിയാണ്‌ സിനിമയുടെ ഛായാഗ്രഹണം. എഡിറ്റർ - ചമൻ ചാക്കോ.



deshabhimani section

Related News

View More
0 comments
Sort by

Home