ടോം ആൻ‍ഡ് ജെറി തമാശയല്ല, അക്രമം; തന്റെ പല ആക്ഷൻ രം​ഗങ്ങൾക്കും പ്ര​ചോദനമെന്ന് അക്ഷയ് കുമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 11:37 AM | 0 min read

മുംബൈ> തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ആക്ഷൻ കിങ് അക്ഷയ് കുമാർ. ഖേൽ ഖേൽ മേം എന്ന ചിത്രമാണ് പുതുതായി തീയേറ്ററുകളിലെത്താനിരിക്കുന്നത്. ചിത്രത്തിന്റെ പ്രചാരണത്തിനിടെ ടോം ആൻഡ് ജെറി തമാശ അല്ലെന്നും മറിച്ച് അക്രമമാണെന്നും താരം പറഞ്ഞത് ശ്രദ്ധയാകർഷിക്കുകയാണ്.

സഹനടൻ ഫർദീൻ ഖാൻ തന്റെ ഇഷ്ട കോമഡികളിലൊന്നാണ് ടോം ആൻഡ് ജെറി എന്ന് പറഞ്ഞപ്പോഴായിരുന്നു താരത്തിന്റെ പ്രസ്താവന. ടോം ആൻഡ് ജെറി കോമഡിയല്ലെന്ന് പറഞ്ഞ അക്ഷയ്, ഈ കാർട്ടൂണാണ് തന്റെ പല ആക്ഷൻരം​ഗങ്ങൾക്കും പ്രചോദനമെന്നും പറയുന്നുണ്ട്. ആക്ഷൻ കിങ് എന്നറിയപ്പെടുന്ന അക്ഷയ്‍യുടെ പല ചിത്രങ്ങളിലെയും ആക്ഷൻ രം​ഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

''ഞാനൊരു രഹസ്യം പറയാം. ഹെലികോപ്ടർ സീനുൾപ്പെടെയുള്ള എന്റെ പല ആക്ഷൻ രം​ഗങ്ങളും ഞാൻ ചെയ്തിട്ടുള്ളത് ടോം ആൻ‍‍ഡ് ജെറിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ്. പിന്നെ ചിലതൊക്കെ നാഷണൽ ജിയോ​ഗ്രഫിയിൽ‍ നിന്നും ഉൾക്കൊണ്ടിട്ടുണ്ട്. കാരണം അതിലും ഒരുപാട് ആക്ഷൻസുണ്ട്.'' എന്നാണ് അക്ഷയ് പറഞ്ഞത്.

വാണി കപൂർ, താപ്‌സി പന്നു, ആമി വിർക്ക്, പ്രഗ്യാ ജയ്‌സ്‍വാൽ, ആദിത്യ സീൽ എന്നിവരും അഭിനയിക്കുന്ന ഖേൽ ഖേൽ മേയുടെ റിലീസിനായി അക്ഷയ്‌യുടെ ആരാധകർ കാത്തിരിക്കുകയാണ്. മുദാസർ അസീസ് സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് ഭൂഷൺ കുമാർ, കൃഷൻ കുമാർ, അശ്വിൻ വാർഡെ, വിപുൽ ഡി ഷാ, രാജേഷ് ബഹൽ, ശശികാന്ത് സിൻഹ, അജയ് റായ് എന്നിവർ ചേർന്നാണ്. ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും.



deshabhimani section

Related News

View More
0 comments
Sort by

Home