ധ്യാൻ ശ്രീനിവാസൻ ചിത്രം 'സൂപ്പർ സിന്ദഗി'; ട്രെയിലർ റിലീസ് ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 06:31 PM | 0 min read

കൊച്ചി > ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്യുന്ന 'സൂപ്പർ സിന്ദഗി'യുടെ ട്രെയിലർ റിലീസ് ചെയ്തു . 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് വിതരണം ചെയ്യുന്നത്. ഓഗസ്റ്റ് 9 നാണ് റിലീസ്.

വിന്റേഷും പ്രജിത്ത് രാജ് ഇകെആർ ഉം ചേർന്ന് തിരക്കഥ രചിച്ച സിനിമയിലെ സംഭാഷണങ്ങൾ അഭിലാഷ് ശ്രീധരനാണ് തയ്യാറാക്കിയത്. കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിൽ ധ്യാനിനോടൊപ്പം മുകേഷും സുപ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ പാർവതി നായർ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് തുടങ്ങിയവർ അവതരിപ്പിച്ചിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home