Deshabhimani

മലബാർ തെയ്യം പശ്ചാത്തലത്തിലുള്ള തിറയാട്ടം തയ്യാറായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 30, 2023, 09:33 AM | 0 min read



കൊച്ചി : കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം കഥ,തിരക്കഥ, സംഭാഷണം രചിച്ച്
സംവിധാനം ചെയ്യുന്ന  തിറയാട്ടം തയ്യാറായി. വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സംവിധായകൻ സജീവ് തന്നെ നിർവഹിച്ചിരിക്കുന്നു. എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി എ ആർ ആണ്  നിർമ്മിക്കുന്നത്. കോ- പ്രൊഡ്യൂസർ വിനീത തുറവൂർ.

താള മേളങ്ങളുടെ പശ്ചാത്തലത്തിൽ താള പിഴകളുടെ കഥ പറയുന്ന ചിത്രത്തിൽ അനാഥത്വത്തിന്റെ വിഹ്വലതകൾ, പ്രണയം,ദാരിദ്ര്യം, രതി, ജീവിതകാമനകൾ.. എല്ലാം വരച്ചു കാട്ടുന്നു.ജിജോ ഗോപിയുടെ നായകവേഷം അതി സങ്കീർണ്ണമായ, മാനങ്ങളിലൂടെയാണ് ഫ്രെയിമിൽ പകർത്തപ്പെടുന്നത്. ജിജോ ഗോപി, ടോജോ ഉപ്പുതറ, അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷൻ,നാദം മുരളി,തായാട്ട് രാജേന്ദ്രൻ,സുരേഷ് അരങ്ങ്,മുരളി,ദീപക് ധർമ്മടം,ബക്കാടി ബാബു,സജിത്ത് ഇന്ദ്രനീലം,രവി ചീരാറ്റ,ശിവദാസൻ മട്ടന്നൂർ,അജിത് പിണറായി,കൃഷ്ണ,ഗീത,ഐശ്വര്യ,സുൽഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ക്യാമറ  പ്രശാന്ത് മാധവ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ  പ്രമോദ് പയ്യോളി, അസോസിയേറ്റ് ക്യാമറമാൻ അജിത്ത് മൈത്രയൻ.എഡിറ്റർ  രതീഷ് രാജ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. കോസ്റ്റും വാസു വാണിയംകുളം, സുരേഷ് അരങ്ങ്.ചമയം  ധർമ്മൻ പാമ്പാടി, പ്രജി.ആർട്ട്‌ വിനീഷ് കൂത്തുപറമ്പ്.മഴ മുകിൽ മാല ചാർത്തി എന്ന ഗാനം എഴുതിയിരിക്കുന്നത് നിതിൻ കെ  ചെറിയാനാണ്. ഈ ഗാനത്തിന്റെ  സംഗീതവും  ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും  എബിൻ പള്ളിച്ചൽ നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുബാലകൃഷ്ണൻ, റീജ,നിത്യ മാമൻ, രേണു ചന്ദ്ര, മിഥില തുടങ്ങിയവരാണ്. പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പറവൂർ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റെജിമോൻ കുമരകം. ആക്ഷൻ ബ്രൂസിലി രാജേഷ്. കൊറിയോ ഗ്രാഫി അസ്നേഷ്. ഓർക്കസ്ട്രേഷൻ കമറുദ്ദീൻ കീച്ചേരി. ഡിസൈൻസ് മനു ഡാവിഞ്ചി.പി ആർ ഒ : എം കെ ഷെജിൻ.

 

 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani editorial

01

print edition ബിൽക്കിസ്‌ ബാനുവും നീതിയുടെ കൺകെട്ടും
Cochin DB

03

print edition ദേവസ്വം 
റിക്രൂട്ട്മെന്റ്: 
പ്രമാണ 
പരിശോധനകൾ
Sensex.jpg

04

print edition സെൻസെക്സ് 500 നഷ്ടത്തിൽ
KSRTC

05

print edition ആനവണ്ടി ഇനി "സ്വകാര്യ വണ്ടി'
VD Satheeshan

06

print edition അരക്കൊല്ലം കേരളം അരക്കില്ലം
deshabhimani section

Recommended

Deshabhimani
Home