Deshabhimani

print edition അരക്കൊല്ലം കേരളം അരക്കില്ലം

VD Satheeshan
വെബ് ഡെസ്ക്

Published on Nov 19, 2026, 01:30 AM | 3 min read

പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും സർവകലാശാലാ മികവിലൂടെയും കേരളം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങൾ യുഡിഎഫ് സർക്കാർ ആറുമാസം കൊണ്ട് തകർത്തു. പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കവും പൊതുവിദ്യാലയങ്ങൾ ബാലഗോകുലത്തിന്റെ പരീക്ഷകൾക്കായി വിട്ടുകൊടുക്കുന്നതും സംഘപരിവാർ പ്രീണനമാണെന്ന ആക്ഷേപം ശക്തമായി.


ആറുമാസത്തിനിടെ മൂന്ന് ഡിജിഇമാരെ മാറ്റിയത് 
ഭരണസ്-തംഭനത്തിന് ഇടയാക്കി. ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിച്ചും എസ്എസ്-കെ -സ്-കോൾ കേരള തുടങ്ങിയ ഏജൻസികളിൽ യോഗ്യതകളിൽ ഇളവ് വരുത്തി ഇഷ്ടക്കാരെ നിയമിച്ചും വകുപ്പിന്റെ വിശ്വാസ്യത തകർത്തു.


സംസ്ഥാനത്ത് 
64,525 സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന്റെ മറവിൽ എയ്ഡഡ് മേഖലയിൽ 90 ബാച്ചുകൾ അനുവദിച്ചതിലൂടെ കോടികളുടെ കച്ചവടം നടന്നു. സ്-കൂൾ ഉച്ചഭക്ഷണ മെനു വെട്ടിക്കുറച്ചും വിദ്യാർഥികളെ കെെവിട്ടു. ഒരു ദശാബ്-ദ ത്തിന്റെ പുരോഗതിയെ കേവലം അരക്കൊല്ലം കൊണ്ട് സർക്കാർ പിന്നോട്ടടിപ്പിച്ചു


പിഎം ശ്രീമുതൽ ബാലഗോകുലംവരെ


മികവിന്റെ പാതയിലായിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പ്‌ ആറുമാസംകൊണ്ട്‌ കെടുകാര്യസ്ഥതയുടെ പടുകുഴിയിൽ. പ്രതിപക്ഷത്തുള്ളപ്പോൾ പി എം ശ്രീ അറബിക്കടലിൽ എറിയുമെന്ന്‌ പറഞ്ഞ യുഡിഎഫ്‌, അധികാരമേറ്റശേഷം ആദ്യം ചെയ്‌തത്‌ ഇത്‌ നടപ്പാക്കാനുള്ള റിപ്പോർട്ട്‌ ആവശ്യപ്പെടുകയായിരുന്നു. വർഷങ്ങളായി ഓൺലൈനായി സുതാര്യമായി നടന്നിരുന്ന സ്ഥലം മാറ്റം അട്ടിമറിച്ചു.


ഭരണ അനുകൂല സംഘടന എഴുതിക്കൊടുത്ത പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റി. വകുപ്പിന്‌ കീഴിലെ വിവിധ ഏജൻസികളുടെ തലപ്പത്ത്‌ യോഗ്യതയില്ലാത്തവരെ പ്രതിഷ്‌ഠിച്ചു. ഇഷ്‌ടക്കാരെ തിരുകിക്കയറ്റാനായി സമഗ്ര ശിക്ഷാ കേരള (എസ്‌എസ്‌കെ) ത്തിന്റെയും സ്‌കോൾ കേരളയിലെയും പ്രധാന തസ്‌തികകളിലേക്കുള്ള നിയമന യോഗ്യതകൾ ഇളവ്‌ ചെയ്‌തു.


വടക്കൻ ജില്ലകളിലെ പ്ലസ്‌ വൺ സീറ്റ്‌ ക്ഷാമം പരിഹരിക്കാനെന്ന പേരിൽ അധിക സീറ്റ്‌ അനുവദിച്ചതിന്റെ മറവിൽ നടന്നത്‌ കോടികളുടെ കച്ചവടം. 120 ബാച്ചുകൾ അനുവദിച്ചതിൽ 90ഉം എയ്‌ഡഡ്‌ മേഖലയിൽ. പ്ലസ്‌ വൺ പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ സംസ്ഥാനത്ത്‌ ഒഴിഞ്ഞു കിടക്കുന്നത്‌ ആകെ 64,525 സീറ്റ്‌. എൽഡിഎഫ്‌ സർക്കാർ നടപ്പിലാക്കിയ പോഷകസമൃദ്ധമായ ഉച്ചഭക്ഷണ മെനു വെട്ടിക്കുറച്ചു.


പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥിരം സെക്രട്ടറിയില്ല. ആറുമാസത്തിനിടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ) സ്ഥാനത്തുനിന്ന് മൂന്ന്‌ ഐഎഎസ്‌ ഉദ്യോഗസ്ഥരെ മാറ്റി. പൊതുവിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജൻഡ നടപ്പിലാക്കുന്നതും വിവാദത്തിലായി. പൊതുവിദ്യാലയങ്ങൾ സംഘപരിവാർ സംഘടനയായ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണം മയിൽപ്പീലി മാസികയുടെ യങ്‌ സ്‌കോളർ പരീക്ഷ നടത്താൻ വിട്ടുകൊടുത്തതാണ്‌ അവസാനത്തേത്‌.


കാർഷിക സർവകലാശാലയിൽ ബിജെപിവൽക്കരണം


യുഡിഎഫ്‌ സർക്കാർ ഒത്താശയോടെ കേരള കാർഷിക സർവകലാശാലയിൽ ബിജെപി വൽക്കരണം. ബിജെപി അനുകൂലിയായ ഡോ. ടി സജിതാറാണിയെ താൽക്കാലിക വൈസ് ചാൻസലറായി നിയമിച്ച ഗവർണറുടെ തീരുമാനത്തിന്‌ സർക്കാർ കൂട്ടുനിന്നു. ഇതിനു പിന്നാലെ സർവകലാശാല ജനറൽ ക‍ൗൺസിലിലേക്ക്‌ ഒന്പത്‌ ബിജെപിക്കാരെ ഗവർണർ നോമിനേറ്റ്‌ ചെയ്‌തു.


ബിജെപി സംസ്ഥാന നേതൃത്വം കൈമാറിയ പട്ടികയിൽനിന്നാണ് ഗവർണറുടെ നോമിനേഷൻ. ജനറൽ ക‍ൗൺസലിലേക്ക്‌ മൊത്തം 11 പേരെയാണ്‌ ഗവർണർ നോമിനേറ്റ് ചെയ്‌തത്‌. ഇതിൽ പ്രമുഖ ശാസ്‌ത്രജ്ഞരുടെ പട്ടികയിൽ നോമിനേറ്റ് ചെയ്‌ത നാല്‌ പേരിൽ മൂന്നുപേരും ബിജെപി അധ്യാപക സംഘടനാ നേതാക്കളാണ്‌. നാല്‌ കർഷക പ്രതിനിധി, 1 ഫാം പ്രതിനിധി, 1 ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രതിനിധി എന്നിങ്ങനെ ബിജെപി പ്രതിനിധികളെയാണ്‌ ചാൻസലർ നോമിനേറ്റ്‌ ചെയ്‌തത്‌.


നൂറുദിന സമരവും പൊളിഞ്ഞ ശവമഞ്ചക്കഥയും


ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണിന്റെ പരസ്യപിന്തുണയോടെ സംസ്‌കൃത സർവകലാശാലയിൽ ആർഎസ്‌എസ്‌ നോമിനിയായ താൽക്കാലിക വൈസ്‌ ചാൻലർ നടത്തുന്ന വിദ്യാർഥിവേട്ടയ്‌ക്ക്‌ ചരിത്രത്തിൽ സമാനതകളില്ല. കള്ളക്കേസ്‌ ചമച്ച്‌ 16 വിദ്യാർഥികളെ കാന്പസിൽനിന്ന്‌ പുറത്താക്കിയതിനെതിരെ നൂറുദിവസത്തിലേറെയായി വിദ്യാർഥികൾ സമരത്തിലാണ്‌. 16 ദിവസം പിന്നിട്ട്‌ നിരാഹാരവും തുടരുന്നു.


വിസിയെയും സിൻഡിക്കറ്റ്‌ അംഗങ്ങളെയും ആക്രമിച്ചെന്നാണ്‌ വിദ്യാർഥികൾക്കെതിരായ കള്ളക്കേസ്‌. വിദ്യാർഥികൾ നടത്തിയ പ്രതീകാത്മക സമരത്തെ വിസിയുടെ ശവസംസ്‌കാരമാക്കി ആർഎസ്‌എസ്‌ പ്രചരിപ്പിച്ച കള്ളക്കഥ ഉന്നതവിദ്യാഭ്യാസമന്ത്രിയും ഏറ്റുപാടി. വിദ്യാർഥികൾ നടത്തിയെന്ന്‌ പറയുന്ന ആക്രമണത്തിന്‌ തെളിവിന്റെ തരിന്പെങ്കിലും ഹാജരാക്കാൻ വിസിക്കും കൂട്ടർക്കുമായില്ല.


എന്നാൽ, തെളിവുകളുടെ ബലത്തിൽ അവരുടെ ശവസംസ്‌കാരക്കഥ പിന്നീട്‌ പൊളിഞ്ഞിട്ടും ഉന്നതവിദ്യാഭ്യാസമന്ത്രിയോ വിസിയോ തിരുത്തിയതുമില്ല. വിദ്യാർഥികൾ മാപ്പ്‌ പറയണമെന്നാണ്‌ വിസിയുടെ ആവശ്യം. ‘രണ്ടുമാസത്തിലേറെയായി വിദ്യാർഥികളെ സസ്‌പെൻഷനിൽ നിർത്തിയിട്ടും അരിശം തീർന്നില്ലേ’യെന്ന്‌ ഹൈക്കോടതിക്ക്‌ ചോദിക്കേണ്ടിവന്നു. വിദ്യാർഥികൾ പരീക്ഷയെഴുതുന്നത്‌ തടയാൻ കോടതികയറിയ ആദ്യ വിസിയായി സിസ തോമസ്‌.


നേട്ടങ്ങൾ ആറുമാസത്തിൽ പിറകോട്ടടിച്ചു


ഉന്നത വിദ്യാഭ്യാസ മേഖലയെ മുന്നോട്ടു നയിക്കേണ്ടതിനുപകരം കാവിവൽക്കരിക്കാനുള്ള അധികാരികളുടെ നടപടികൾ വൻ ദുരന്തമാണ്‌. ആരിഫ് മൊഹമ്മദ് ഖാൻ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തിരുന്ന്‌ നടത്തിയ സംഘപരിവാർ പ്രീണന നയങ്ങളാണ്‌ യുഡിഎഫ് സർക്കാർ പിന്തുടരുന്നത്‌. വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളെല്ലാം ആറു മാസത്തെ കാലയളവിൽ പിറകോട്ടടിച്ചു. പ്രതിരോധിക്കുന്ന അക്കാദമിക സമൂഹത്തെ കടന്നാക്രമിക്കുകയാണ്‌.

കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്തെ 10 വർഷം വിദ്യാഭ്യാസ മേഖലയിൽ വരുത്തിയ സമഗ്രമായ വികസനം ശ്രദ്ധേയമായിരുന്നു. ആദ്യഅഞ്ചുവർഷം പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അത്‌ഭുതകരമായ മാറ്റങ്ങളുണ്ടാക്കി. രണ്ടാം പിണറായി സർക്കാർ ശ്രദ്ധിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയിലായിരുന്നു. ഇക്കാലത്താണ് കേരളത്തിലെ പ്രധാന സർവകലാശാലകളെല്ലാം നാക് അക്രഡിറ്റേഷനിൽ എ, എ+, എ++ ഗ്രേഡുകൾ നേടിയത്.


കുട്ടികളുടെ ഭാവി പ്രധാനം


പൊതുവിദ്യാഭ്യാസ രംഗത്ത്‌ വർഷങ്ങൾ കൊണ്ട്‌ നേടിയെടുത്ത മികവുകൾ ഓരോന്നായി ഇല്ലാതാക്കുകയാണ്‌. എസ്‌സിഇആർടിയിൽ അനുഭവ സമ്പത്തുള്ളവരെ പിരിച്ചുവിട്ട്‌ പാഠ്യപദ്ധതി എന്തെന്ന്‌ പോലും കൃത്യമായ ധാരണ ഇല്ലാത്തവരെയാണ്‌ നിയമിച്ചത്‌. ഇതിന്റെ ഭവിഷ്യത്ത്‌ പ്രതിഫലിക്കാനിരിക്കുന്നതേയുള്ളൂ. കുറേനാളായി അധ്യാപക പരിശീലനം കൃത്യമായി നടക്കുന്നില്ല. കുട്ടികളുടെ ഭാവി പ്രധാനമെന്ന്‌ കണ്ട്‌ വേണം സർക്കാർ പ്രവർത്തിക്കാൻ


എംജിയിൽ വിസി–യുഡിഎഫ്‌ 
സിൻഡിക്കറ്റ്‌ ഡീൽ

മഹാത്മാഗാന്ധി സർവകലാശാലയിൽ കാവിവൽകരണ അജൻഡയുമായി മുന്നോട്ടുപോകുന്ന താൽക്കാലിക വൈസ്‌ ചാൻസലർ ഡോ. ഡി മാവൂതിന്‌ പരിപൂർണ പിന്തുണ നൽകി യുഡിഎഫ്‌ സിൻഡിക്കറ്റ്‌. സ്‌കൂൾ ഓഫ്‌ ലെറ്റേഴ്‌സ്‌ സംഘടിപ്പിക്കുന്ന വി സി ഹാരിസ്‌ വൈജ്ഞാനിക സദസ്സിന്‌ രണ്ട്‌ ലക്ഷം രൂപ നിഷേധിച്ച വിസി കൊച്ചിയിൽ ആർഎസ്‌എസ്‌ സംഘടിപ്പിക്കുന്ന പുസ്‌തകോത്സവത്തിൽ സ്റ്റാളിടാൻ 
2.80 ലക്ഷം അനുവദിച്ചു.


സ്വന്തം ക്വാർട്ടേഴ്‌സ്‌ നവീകരിക്കാൻ നാല്‌ ലക്ഷം രൂപ അനുവദിച്ചു. സെനറ്റിലും പഠനബോർഡുകളിലും എയ്‌ഡഡ്‌ കോളേജ്‌ ഗവേണിങ് ബോഡികളിലും സംഘപരിവാറുകാരെ തിരുകിക്കയറ്റി. ഇ‍ൗ ഘട്ടങ്ങളിലൊന്നും യുഡിഎഫ്‌ സിൻഡിക്കറ്റ്‌ പ്രതികരിച്ചതേയില്ല.

സിൻഡിക്കറ്റ്‌ അംഗങ്ങളുടെ സിറ്റിങ് ഫീസ്‌ മൂന്നിരട്ടിയായി കൂട്ടിയപ്പോൾ വിസിയും മിണ്ടിയില്ല. വീതംവയ്‌പ്പിനപ്പുറം അക്കാദമിക്‌ വിഷയങ്ങളിൽ ഇരുകൂട്ടരും മിണ്ടുന്നില്ല.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani editorial

01

print edition ബിൽക്കിസ്‌ ബാനുവും നീതിയുടെ കൺകെട്ടും
Cochin DB

03

print edition ദേവസ്വം 
റിക്രൂട്ട്മെന്റ്: 
പ്രമാണ 
പരിശോധനകൾ
Sensex.jpg

04

print edition സെൻസെക്സ് 500 നഷ്ടത്തിൽ
KSRTC

05

print edition ആനവണ്ടി ഇനി "സ്വകാര്യ വണ്ടി'
deshabhimani section

Recommended

Deshabhimani
Home