Deshabhimani

മാഫിയാ സംഘം പിടിയിൽ

കോർപറേഷൻ സ്ഥിരംസമിതി ചെയർമാനെ അപായപ്പെടുത്താൻ ശ്രമം

കക്കൂസ് മാലിന്യവുമായി  വിവിധ ദിവസങ്ങളിൽ  കസബ പൊലീസ്‌ പിടിച്ച ലോറികൾ

കക്കൂസ് മാലിന്യവുമായി വിവിധ ദിവസങ്ങളിൽ കസബ പൊലീസ്‌ പിടിച്ച ലോറികൾ

വെബ് ഡെസ്ക്

Published on Nov 19, 2026, 01:30 AM | 1 min read

കോഴിക്കോട്‌ കക്കൂസ്‌ മാലിന്യം കയറ്റിയ ലോറി തടയാൻ ശ്രമിച്ചതിന്‌ കോർപറേഷൻ സ്ഥിരംസമിതി ചെയർമാനെ അപായപ്പെടുത്താൻ ശ്രമം. കോർപറേഷൻ നഗരാസൂത്രണ സമിതി ചെയർപേഴ്‌സൺ സി സന്ദേശിനെയാണ്‌ വാഹനം കയറ്റി വീഴ്‌ത്താൻ ശ്രമിച്ചത്‌. എന്നിട്ടും പിൻവാങ്ങാതെ മണിക്കൂറുകൾ ലോറി പിന്തുടർന്ന്‌ പൊലീസ്‌ സഹായത്തോടെ സന്ദേശും നാട്ടുകാരും മാഫിയാസംഘത്തെ പിടിച്ചു. ലോറി ഡ്രൈവർ ഒളവണ്ണ ഫാത്തിമ മൻസിലിൽ ടി പി സുഹൈൽ(38), ക്ലീനർ അരക്കിണർ കമ്മല വളപ്പിൽ സോനു(31) എന്നിവരെയാണ്‌ കസബ പൊലീസ്‌ പിടിച്ചത്‌. ബുധൻ അർധരാത്രിയാണ്‌ സംഭവം. കൊളത്തറ മുതൽ ചെറുവണ്ണൂർ, ബി സി റോഡ്‌, മാത്തറ, മാങ്കാവ്‌ ഭാഗങ്ങളിലൂടെ ഇരന്പിപ്പാഞ്ഞ്‌ ഭീതിവിതച്ച മാലിന്യമാഫിയാസംഘം കിണാശേരിയിൽ വെച്ചാണ്‌ പിടിയിലായത്‌. ​ സിനിമയെ 
വെല്ലുന്ന 
റോഡ്‌ റേസ്‌ ​ബുധൻ രാത്രി ഒന്നേമുക്കാലോടെയാണ്‌ സംഭവത്തിന്റെ തുടക്കം. സന്ദേശും സുഹൃത്തുക്കളും ആശുപത്രിയിൽ ഒരാളെ കാണിച്ച്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. കൊളത്തറ ജങ്‌ഷന്‌ സമീപം ആത്മവിദ്യാസംഘം യുപി സ്‌കൂളിനടുത്താണ്‌ കക്കൂസ്‌ മാലിന്യവുമായി ലോറി എത്തിയത്‌. അടുത്തുള്ള മൺകുഴിയിൽ മാലിന്യം തള്ളാനായിരുന്നു നീക്കം. ലോറിയ്‌ക്ക്‌ കാറും രണ്ടു ബൈക്കും അകന്പടിയുണ്ടായിരുന്നു. അതിവേഗത്തിൽ ലോറി വരുന്നത്‌ കണ്ട്‌ സംശയിച്ച്‌ സന്ദേശും സുഹൃത്തുക്കളും റോഡരികിൽ വാഹനം നിർത്തുകയായിരുന്നു. ഇവരെ കണ്ടതോടെ ലോറി പോകാൻ ശ്രമിച്ചപ്പോൾ ഇവർ പിന്തുടർന്നു. ലോറിക്ക്‌ അകമ്പടി വന്ന കാറിൽ നിന്നും സന്ദേശിനെയും സുഹൃത്തുക്കളെയും അപായപ്പെടുത്താൻ ശ്രമം നടന്നു. കാറിൽ നിന്നും ഇരുന്പ്‌വടിയും മറ്റുംവീശി ഇവരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, പിന്മാറാതെ ഇവർ ലോറിയെ പിന്തുടർന്നു. പൊലീസിനെയും അറിയിച്ചു. തുടർന്ന്‌ പൊലീസ്‌ കിണാശേരിവെച്ച്‌ പ്രതികളെ പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ട്‌ ലോറികള്‍ കസബ പൊലീസ് പിടിച്ചെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani editorial

02

print edition ബിൽക്കിസ്‌ ബാനുവും നീതിയുടെ കൺകെട്ടും
Cochin DB

03

print edition ദേവസ്വം 
റിക്രൂട്ട്മെന്റ്: 
പ്രമാണ 
പരിശോധനകൾ
Sensex.jpg

04

print edition സെൻസെക്സ് 500 നഷ്ടത്തിൽ
KSRTC

05

print edition ആനവണ്ടി ഇനി "സ്വകാര്യ വണ്ടി'
deshabhimani section

Recommended

Deshabhimani
Home