Deshabhimani

മിഷൻ കോ–ഓർഡിനേറ്റർമാരില്ല

തലയില്ല; താളംതെറ്റി കുടുംബശ്രീ

താളംതെറ്റി കുടുംബശ്രീ
വെബ് ഡെസ്ക്

Published on Nov 19, 2026, 01:41 AM | 1 min read

ആലപ്പുഴ

ആയിരക്കണക്കിന് സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കിയ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരില്ലാതെ പ്രതിസന്ധിയിൽ. ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ (എഡിഎംസി) തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് പദ്ധതി ഏകോപനത്തെയും ബാധിക്കുന്നു. ജില്ലാ മിഷൻ കോ–ഓർഡിനേറ്ററെ മാതൃവകുപ്പിലേക്ക് മാറ്റിയെങ്കിലും പകരം നിയമനം നടത്തിയിട്ടില്ല. പദ്ധതികൾ തയ്യാറാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന എഡിഎംസി തസ്തികയിലും ആളില്ല. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കവും പ്രതിസന്ധി രൂക്ഷമാക്കുന്നു. ജോലി നഷ്ടപ്പെടാതിരിക്കാൻ രാഷ്ട്രീയ ചായ്‌വോടെ സംഘടന രൂപീകരിച്ച് അംഗങ്ങളാകണമെന്ന് ജീവനക്കാരെ പ്രേരിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ജില്ലാ കോ–ഓർഡിനേറ്ററുടെ അഭാവം സംസ്ഥാന ഓണം വിപണനമേളയുടെ നടത്തിപ്പിനെയും ബാധിച്ചു. മുൻവർഷങ്ങളിൽ 15 ലക്ഷത്തോളം രൂപ വരുമാനം ലഭിച്ച മേളയിൽ ഇത്തവണ കിട്ടിയത് 8.3 ലക്ഷം രൂപ മാത്രമാണ്. ക്രിസ്മസ്–പുതുവത്സര വിപണി ഉൾപ്പെടെ വരുംമാസങ്ങളിൽ ആസൂത്രണം ചെയ്യേണ്ട പ്രവർത്തനങ്ങളും അനിശ്ചിതത്വത്തിലാണ്. പ്രധാന തസ്തികകളിൽ നിയമനം നടത്താത്തതും ജീവനക്കാരുടെ തൊഴിൽ അരക്ഷിതാവസ്ഥയും കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home