Deshabhimani

ആറാട്ടപുഴയിലും തവണക്കടവിലും അനധികൃത മണല്‍ ഖനനം

മണ‌ലെടുത്ത് ജലാശയം നികത്തുന്നു

അനധികൃതമായി ഖനനം ചെയ്‌ത മണൽ ഉപയോഗിച്ച്‌ നികത്തിയ ആറാട്ടുപുഴ പഞ്ചായത്ത്‌ 16‑ാം വാർഡിലെ പ്രദേശം

അനധികൃതമായി ഖനനം ചെയ്‌ത മണൽ ഉപയോഗിച്ച്‌ നികത്തിയ ആറാട്ടുപുഴ പഞ്ചായത്ത്‌ 16‑ാം വാർഡിലെ പ്രദേശം

avatar
കെ എസ്‌ ബിമൽറോയ്‌

Published on Nov 19, 2026, 01:44 AM | 1 min read

ഹരിപ്പാട്‌

ആറാട്ടുപുഴ കായലിൽ യന്ത്രം ഉപയോഗിച്ച്‌ അനധികൃത മണൽ ഖനനം വ്യാപകം. മാസങ്ങളായി തുടരുന്ന ഖനനത്തിലൂടെ ലക്ഷങ്ങളുടെ മണലാണ്‌ വ്യക്‌തികൾ കൊള്ളയടിച്ചത്‌. റവന്യൂ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഭരണകക്ഷിയുടെ സ്വാധീനമാണ്‌ നടപടിക്ക്‌ തടസം. ആറാട്ടുപുഴ 16,17 വാർഡുകളിൽ വൻതോതിൽ മണ്ണ് അനധികൃതമായി ഖനനംചെയ്‌ത്‌ ജലാശയങ്ങൾ നികത്തുന്നുണ്ട്. എട്ടുമുതൽ പത്തുവരെ മീറ്റർ താഴ്‌ചയിലാണ്‌ മണൽ ഖനനം. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളും രൂക്ഷം. കള്ളിക്കാട് ജെട്ടിക്കു സമീപം കായലിൽ യന്ത്ര ഖനനം ചെയ്‌തിടത്ത്‌ കുഴിയിൽപ്പെട്ട് യുവാവ് മരിച്ചു. ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും കക്ക വാരുന്നവർക്കും ഖനനം ഭീഷണിയാണ്‌. മത്സ്യഗ്രാമം പദ്ധതിയിൽ കൂടുകളിൽ വളർത്തിയ എണ്ണായിരത്തോളം കരിമീൻ കുഞ്ഞുങ്ങൾ മണൽ ഖനനത്താൽ ചത്തൊടുങ്ങി. ആറാട്ടുപുഴ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ തൊഴിലാളികൾ കായംകുളം കായലിൽ വളർത്തിയ മീനുകളാണ് ചത്തത്‌. ഇവിടെ വിജനപ്രദേശത്ത്‌ യന്ത്രങ്ങൾ സ്ഥാപിച്ച്‌ രാത്രിയിലാണ്‌ ഖനനം. അടിത്തട്ട്‌ കലങ്ങി ചെളി കലർന്ന വെള്ളമെത്തിയതാണ്‌ മീൻകുഞ്ഞുങ്ങൾ ചത്തത്‌. 23 ലക്ഷം രൂപ ചെലവിട്ടാണ് ഫിഷറീസ് വകുപ്പ് ആറാട്ടുപുഴ, മംഗലം പ്രദേശങ്ങളിലായി മീൻ കൂടുകൾ സ്ഥാപിച്ചത്‌. അനധികൃത ഖനനത്തിനെതിരെ മത്സ്യസംഘം ഭാരവാഹികൾ കലക്ടർക്കും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home