42 ദിവസം പിന്നിട്ട് 42 ദിവസം പിന്നിട്ട് കുസാറ്റ് സമരം

കുസാറ്റിലെ അനിശ്ചിതകാലസമരം 42–-ാം ദിവസം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ നാല് മുതിർന്ന നേതാക്കളെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തുന്ന അനിശ്ചിതകാല സമരം 42 ദിവസം പിന്നിട്ടു. 42–-ാം ദിവസത്തെ സമരം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ വൈസ് പ്രസിഡന്റ് സി ആർ ബിന്ദു അധ്യക്ഷയായി. മീനു ഗണേഷ്, സിജോ പൗലോസ് എന്നിവർ ഉപവാസമനുഷ്ഠിച്ചു. കേരള ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സ്മിത ബക്കർ, കുസാറ്റ് പെൻഷനേഴ്‌സ് ഫോറം ട്രഷറർ ടി കൃഷ്ണകുമാർ, വി എസ് ശിവൻകുട്ടി, ബിനീഷ് ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.








0 comments