Deshabhimani

print edition ആനവണ്ടി ഇനി "സ്വകാര്യ വണ്ടി'

KSRTC
വെബ് ഡെസ്ക്

Published on Nov 19, 2026, 01:30 AM | 1 min read

തിരുവനന്തപുരം : സർക്കാർ ആറ് മാസം പിന്നിട്ടപ്പോഴേക്കും കെഎസ്ആർടിസിയുടെ പേര് മാറ്റാൻ സമയമായി. ഇനി 'കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ' എന്നതിന് പകരം 'കേരള സ്വകാര്യ ട്രാൻസ്പോർട്ട് കോർപറേഷൻ' എന്ന് വിളിക്കാം. ബസും ഡ്രൈവറും സ്വകാര്യ ലോബിയുടേത്, നഷ്ടം മുഴുവൻ കോർപറേഷനും-ഇതാണ് കെഎസ്ആർടിസിയിലെ പുതിയ "വെറ്റ് ലീസ്' വാടക കരാറിന്റെ ചുരുക്കം.


സൗജന്യ യാത്രാപദ്ധതി കാരണം പ്രതിസന്ധിയിലായ സാധാരണ സ്വകാര്യ ബസുടമകളെ സഹായിക്കാനെന്ന പേരിലാണ് ബസുകൾ വാടകയ്ക്കെടുക്കുന്നത്. എന്നാൽ സാധാരണക്കാർ ആശ്രയിക്കുന്ന ഓർഡിനറി റൂട്ടുകളെ ഒഴിവാക്കി, കെഎസ്ആർടിസിക്ക് മികച്ച വരുമാനം ലഭിക്കുന്ന ദീർഘദൂര റൂട്ടുകളാണ് വൻകിട ടൂറിസ്റ്റ് ബസ് ലോബിക്ക് നൽകുന്നത്. കിലോമീറ്ററിന് 46 മുതൽ 53 രൂപ വരെ വാടക നൽകിയാണ് ബസുകളും ഡ്രൈവർമാരെയും എടുക്കുന്നത്. 300 കിലോമീറ്റർ ഓടുന്ന ഒരു വാടക ബസിന് ദിവസം 15,000 രൂപയോളം കെഎസ്ആർടിസി നേരിട്ട് നൽകണം.


സൗജന്യ യാത്രയുള്ള ഓർഡിനറി ബസുകളിൽ ദിവസം 30,000–40,000 രൂപയുടെ ടിക്കറ്റ് നൽകുമ്പോൾ പണമായി കിട്ടുന്നത് 13,000–16,000 രൂപ മാത്രമാണ്. ബാക്കി തുക സർക്കാരിൽ നിന്നും ലഭിക്കാനുള്ള കുടിശ്ശികയാണ്. സൗജന്യ യാത്രാപദ്ധതിക്കായി സർക്കാർ നൽകാമെന്ന് പറഞ്ഞ ധനസഹായം കൃത്യമായി ലഭിക്കാത്തതിനാൽ ഡീസലടിക്കാൻ പോലും പണമില്ലാതെ നിലവിലെ സർവീസുകൾ വെട്ടിക്കുറയ്ക്കുകയാണ്. ആദ്യഘട്ടത്തിൽ 15 ബസുകൾ നിരത്തിലിറക്കിയതിന് പിന്നാലെ, നൂറിലധികം ബസുകൾ കൂടി ഇത്തരത്തിൽ വാടകയ്ക്കെടുക്കാനുള്ള നടപടികളുമായി കോർപറേഷൻ മുന്നോട്ടുപോകുന്നത്.


പൊളിച്ചടുക്കി


കെഎസ്‌ആർടിസിയിൽ എൽഡിഎഫ്‌ സർക്കാരിന്റെ കരുത്തിൽ കെട്ടിപ്പടുത്തതെല്ലാം യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തി രണ്ട്‌ മാസത്തിനുള്ളിൽ പൊളിച്ചടുക്കി. 22,000 സ്ഥിരം ജീവനക്കാർക്കും 4,500 എംപാനൽ ജീവനക്കാർക്കുമുള്ള ഇൻസെന്റീവ്‌ ബാറ്റ മുടങ്ങി. താൽക്കാലിക ജീവനക്കാരുടെ ശമ്പളത്തിലും കടുംവെട്ട്‌.


പ്രിയദർശിനി സ‍ൗജന്യ ബസുകൾ ഏൽപ്പിച്ച വരുമാനത്തിലെ ഇടിവ്‌ നികത്താൻ തൊഴിലാളികളുടെ ശമ്പളം നൽകുന്നില്ല. നിലവിൽ കെഎഫ്‌സിയിൽനിന്ന്‌ കടമെടുത്താണ്‌ ശമ്പളം നൽകുന്നത്‌. എൻജിൻ ഓയിൽ, ഗിയർ ഓയിൽ, ഡിഫറൻഷ്യൽ ഓയിൽ, ആഡ്ബ്ലൂ എന്നിവയുടെ കുറവ്‌ പരിഹരിക്കാനുള്ള ഇടപെടലുണ്ടായില്ല. മണ്ഡലകാലം ആരംഭിച്ചിട്ടും സ്‌പെയർപാർട്‌സ്‌ ക്ഷാമം പരിഹരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani editorial

01

print edition ബിൽക്കിസ്‌ ബാനുവും നീതിയുടെ കൺകെട്ടും
Cochin DB

03

print edition ദേവസ്വം 
റിക്രൂട്ട്മെന്റ്: 
പ്രമാണ 
പരിശോധനകൾ
Sensex.jpg

04

print edition സെൻസെക്സ് 500 നഷ്ടത്തിൽ
VD Satheeshan

05

print edition അരക്കൊല്ലം കേരളം അരക്കില്ലം
deshabhimani section

Recommended

Deshabhimani
Home