ad
Deshabhimani

ധ്യാൻ ചിത്രം ‘തഗ്ഗ് സിആർ 143/24’ന്റെ ചിത്രീകരണം പൂർത്തിയായി

thug movie
വെബ് ഡെസ്ക്

Published on May 01, 2025, 03:24 PM | 1 min read

കൊച്ചി: പ്ലാൻ ബാലു - എൻ്റർടൈൻമെൻസിന്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമ്മിച്ച് നവാഗതനായ ബാലു എസ് നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ് സിആർ 143/24 എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ആലപ്പുഴയിലും പരിസരങ്ങളിലുമായാണ്‌ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.


ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ് ദേവ്, ബാലു എസ്.നായർ, സി എം ജോർജ്, സന്ധ്യ, ക്ലയർ സി, ജോൺ ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി എന്നിവരും വേഷമിടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home