വന്യമൃഗശല്യം
വായ്‌പ തിരിച്ചടവ് മുടങ്ങി കര്‍ഷകര്‍

കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം
വെള്ളറട
മലയോര മേഖലയില്‍ കുരങ്ങുകളുടെയും കാട്ടുപന്നികളുടെയും ആക്രമണം രൂക്ഷമായതോടെ കര്‍ഷകര്‍ കടക്കെണിയിലാകുന്നു. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ വാഴകള്‍ കുരങ്ങുകള്‍ കൂട്ടത്തോടെയെത്തി നശിപ്പിക്കുകയാണ്. തെങ്ങുകളില്‍ കരിക്ക് പാകമാകുമ്പോള്‍ തന്നെ തിന്ന് പറിച്ചെറിയുന്നതും പതിവായി. ഇതോടെ തെങ്ങില്‍നിന്ന് വരുമാനമൊന്നും ലഭിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ചേമ്പ്, കാച്ചില്‍, മരച്ചീനി തുടങ്ങിയ കിഴങ്ങുവര്‍ഗ വിളകള്‍ കാട്ടുപന്നികള്‍ കുത്തിമറിച്ച് നശിപ്പിക്കുകയാണ്. ഇതോടെ സഹകരണ ബാങ്കുകളില്‍നിന്നും മറ്റ് ധന സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയവർ ദുരിതത്തിലായി. വിളവെടുപ്പിന് പാകമായ കൃഷി നശിച്ചതോടെ വായ്പ തിരിച്ചടയ്ക്കാനാകുന്നില്ല. കുരങ്ങുകളില്‍നിന്ന് സംരക്ഷിക്കാന്‍ വാഴക്കുലകളിൽ പ്ലാസ്റ്റിക് ചാക്കുകള്‍ തുന്നിക്കെട്ടിയിരിക്കുന്നു. ഓടിക്കാനെത്തുമ്പോൾ കുരങ്ങുകള്‍ കൂട്ടമായി ആക്രമിക്കുന്നതായും കർഷകർ പറയുന്നു.






0 comments