Deshabhimani

വാഹനക്കുരുക്ക്‌: അയിരൂർ ജങ്ഷനിൽ ഇനി ബസ് നിർത്തില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2026, 04:38 AM | 1 min read

വർക്കല

അയിരൂർ ജങ്ഷനിലെ വാഹനക്കുരുക്ക്‌ ഒഴിവാക്കാനും കാൽനടയാത്ര സുരക്ഷിതമാക്കാനും അയിരൂർ എസ്ഐ എസ് എസ് ഷാൻ അധ്യക്ഷനായി യോഗം ചേർന്നു. ജങ്ഷൻ മധ്യത്തിൽ യാത്രക്കാർക്കായി സർവീസ് ബസുകൾ നിർത്തുന്നത് ഒഴിവാക്കും. പാരിപ്പള്ളി ഭാഗത്തുനിന്ന്‌ വർക്കലയിലേക്ക് വരുന്ന ബസുകൾ അയിരൂർ ജങ്ഷൻ കഴിഞ്ഞ്‌ മിനി മുത്തൂറ്റ് ബാങ്കിന്‌ സമീപം നിർത്തി ആളെ കയറ്റിയിറക്കണമെന്ന് പൊലീസ് നിർദേശിച്ചു. ഊന്നിൻന്മൂട് ഭാഗത്തേക്ക്‌ പോകുന്ന ബസുകൾ ജങ്ഷൻ റോഡ്‌ ഇറക്കത്തിൽ നിർത്തുന്നതിനു പകരം 20 മീറ്റർ മുന്നോട്ടു പോയി നിർത്തി യാത്രക്കാരെ കയറ്റണം. കരുനിലക്കോട് റോഡിലും ഏതാനും മീറ്റർ മാറി വേണം ബസുകൾ നിർത്തേണ്ടത്. പരിസരത്തെ സ്റ്റാൻഡുകളിലെ ഓട്ടോകൾ അതിന്‌ ആനുപാതികമായി ക്രമീകരിക്കണമെന്നും പൊലീസ് നിദേശിച്ചു. നാല്‌ റോഡുകൾ ചേരുന്ന ജങ്ഷനിൽ ഗതാഗതക്കുരുക്ക് കുറയ്‌ക്കാനുള്ള തീരുമാനങ്ങൾ തിങ്കൾ മുതൽ നടപ്പാക്കാൻ യോഗത്തിൽ തീരുമാനമായി. ഇലകമൺ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീധരൻ കുമാർ, വൈസ് പ്രസിഡന്റ്‌ എൻ എസ് സജിനി, സ്ഥിരംസമിതി അധ്യക്ഷരായ ബി അരുൺകുമാർ, എസ് ഷിനി, എസ്ആർ സജിന, പഞ്ചായത്ത്‌ അംഗങ്ങളായ ആശ ഷിബു, വർഷ രഞ്ജിത്, എസ് ഷാജഹാൻ, എം സുബൈർ, ഷീജ ബീഗം, വി ഷീല, റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധി സൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home