ad
Deshabhimani

വിന്റേജ് സൂര്യ മടങ്ങിവരുന്നു; വെങ്കി അറ്റ്‌ലൂരി ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്, റിലീസ് ജൂലൈയിൽ

viswanath and sons movie
വെബ് ഡെസ്ക്

Published on Mar 02, 2026, 01:53 PM | 1 min read

ചെന്നൈ: സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘വാത്തി’, ‘ലക്കി ബാസ്കർ’ തുടങ്ങിയ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ വെങ്കി അറ്റ്‌ലൂരിയാണ്. സൂര്യയുടെ 46-ാം ചിത്രമാണിത്.


കുഞ്ഞിനെ മാറോട് ചേർത്ത് നിൽക്കുന്ന സൂര്യയുടെ സ്റ്റൈലിഷ് ലുക്കാണ് പോസ്റ്ററിലുള്ളത്. 'അപൂർവ്വമായൊരു പ്രണയവും അതിശയിപ്പിക്കുന്നൊരു കുടുംബവും' എന്ന ടാഗ്‌ലൈനോടെ സൂര്യ തന്നെയാണ് പോസ്റ്റർ പങ്കുവെച്ചത്. താരത്തിന്റെ വിന്റേജ് ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. 45-കാരനും 20-കാരിയും തമ്മിലുള്ള വൈകാരികമായ ബന്ധവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു.



സിത്താര എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ നാഗ വംശിയാണ് ചിത്രം നിർമ്മിക്കുന്നത്. മമിത ബൈജു നായികയാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടൻ നീണ്ട 24 വർഷങ്ങൾക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 2001-ൽ കമൽഹാസൻ ചിത്രം ‘ആളവന്താനി’ലാണ് രവീണ അവസാനമായി തമിഴിൽ അഭിനയിച്ചത്. രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതം.


2025-ൽ പുറത്തിറങ്ങിയ കാർത്തിക് സുബ്ബരാജ് ചിത്രം ‘റെട്രോ’യ്ക്ക് ശേഷം പുറത്തിറങ്ങുന്ന സൂര്യ ചിത്രമാണ് വിശ്വനാഥ് ആൻഡ് സൺസ്. ഇതുകൂടാതെ ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’, ജിത്തു മാധവൻ ചിത്രം ‘സൂര്യ 47’ എന്നിവയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തൃഷ നായികയാകുന്ന കറുപ്പിന്റെയും നസ്രിയ നസീം, നസ്‌ലെൻ എന്നിവർ അണിനിരക്കുന്ന സൂര്യ 47-ന്റെയും റിലീസ് തീയതികൾ പ്രഖ്യാപിച്ചിട്ടില്ല.










Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home