ad
Deshabhimani

ഇൻഡസ്ട്രി ഹിറ്റ് ചിത്രം 'വാഴ 2' ഒടിടിയിലേക്ക്; ഇവിടെ കാണാം?

vaazha

വാഴ2 സിനിമയിലെ അഭിനേതാക്കൾ (Photo Credit JioHotstar)

വെബ് ഡെസ്ക്

Published on May 02, 2026, 11:25 AM | 1 min read

തിരുവനന്തപുരം : ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ഓടിടി റിലീസിന് തയ്യാറെടുക്കുന്നു. ആഗോളതലത്തിൽ 200 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം മെയ് എട്ട് മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്‌ ആരംഭിക്കും. ഏപ്രിൽ രണ്ടിന് തീയേറ്ററുകളിലെത്തിയ ചിത്രം മലയാളി പ്രേക്ഷകർക്കിടയിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്.


നവാഗതർ കേന്ദ്രകഥാപാത്രങ്ങളായ ഒരു മലയാള ചിത്രം ഇത്ര ചുരുങ്ങിയ കാലയളവിൽ 200 കോടി ക്ലബ്ബിലെത്തുന്നത് ആദ്യമായാണ്. നിലവിൽ കേരളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായും 'വാഴ 2' മാറി. മലയാളത്തിന് പിന്നാലെ റിലീസ് ചെയ്ത തെലുങ്ക് പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ സവിൻ എസ്‌ എ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് വിപിൻ ദാസാണ്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ ഹാഷിർ എച്ച്, അലൻ ബിൻ സിറാജ്, വിനായക് വി, അജിൻ ജോയ്, ദേവരാജ് ടി.ആർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.


ബിജു കുട്ടൻ, സുധീഷ്, അജു വർഗീസ്, വിജയ് ബാബു, അൽഫോൻസ് പുത്രൻ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമായി. അഖിൽ ലൈലാസുരൻ ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിങും നിർവ്വഹിച്ചു. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ ഗംഭീര വിജയത്തിന് പിന്നാലെ പെൺകുട്ടികളുടെ കഥ പറയുന്ന 'വാഴ 3 - ബയോപിക് ഓഫ് ബില്യൺ ഗേൾസ്' എന്ന മൂന്നാം ഭാഗവും വിപിൻ ദാസ് പ്രഖ്യാപിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home