ad
Deshabhimani

'മാറിയത് കാലമല്ല, നമ്മളാണ്'! 'പദയാത്ര' ട്രെയിലർ പുറത്ത്

വെബ് ഡെസ്ക്

Published on Sep 12, 2026, 09:57 PM | 1 min read

കൊച്ചി: അടൂർ ​ഗോപാലകൃഷ്ണൻ - മമ്മൂട്ടി ചിത്രം പദയാത്രയുടെ ട്രെയിലർ പുറത്ത്. സോഷ്യോ പൊളിറ്റിക്കൽ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ദരിദ്ര കുടുംബത്തിൽ ജനിച്ച്, വിധവയായ അമ്മയുടെ കഷ്ടപ്പാടുകളുടെ ഫലമായി ഡോക്ടറായി മാറിയ ദേവദാസിന്റെ കഥയാണ് ചിത്രം പറയുന്നത്. തന്റെ തൊഴിലിലും വ്യക്തിജീവിതത്തിലും പൂർണ്ണമായ ധാർമ്മികതയും സത്യസന്ധതയും പുലർത്തിയ അദ്ദേഹം, എളിയ ജീവിതസാഹചര്യങ്ങളെയും പ്രതിസന്ധികളെയും എന്നും ധീരതയോടെ നേരിട്ടു. സത്യത്തോടും സ്വന്തം ജീവിതത്തോടും പൂർണ്ണ നീതി പുലർത്തിയ ഒരു ആദർശധന്യനായ ഡോക്ടറുടെ ജീവചരിത്രമാണ് പദയാത്ര.


32 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അടൂര്‍ ഗോപാലകൃഷ്‌ണനും-മമ്മൂട്ടിയും ഒരുമിക്കുന്നത്. 1987 ല്‍ പുറത്തിറങ്ങിയ അനന്തരത്തിലാണ് മമ്മൂട്ടിയും അടൂരും ഒന്നിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. തിരക്കഥ സംഭാഷണം അടൂരും കെവി മോഹന്‍കുമാര്‍ ഐഎ എസു ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. മീര സാഹിബ് ആണ് മുഖ്യ സംവിധാന സഹായി. ഛായാഗ്രഹണം ഷെഹ്‌നാദ് ജലാല്‍. എഡിറ്റിങ് പ്രവീണ്‍ പ്രഭാകര്‍, കലാ സംവിധാനം ഷാജി നടുവില്‍ സംഗീതം മുജീബ് മജീദ്. എറണാകുളം അമ്പലമുകൾ ഡിവിഷന്‍, പൂയംകുട്ടി, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷന്‍.


നിര്‍മാണ മേല്‍നോട്ടം: സുനില്‍ സിങ്, നിര്‍മ്മാണ നിയന്ത്രണം: ബിനു മണമ്പൂര്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം: എസ് ബി സതീശന്‍, ശബ്ദ മിശ്രണം: കിഷന്‍ മോഹന്‍ (സപ്താ റെക്കോര്‍ഡ്സ്), സ്റ്റില്‍സ്: നവീന്‍ മുരളി, പരസ്യ പ്രചാരണം: വിഷ്‌ണു സുഗതന്‍, പരസ്യകല: ആഷിഫ് സലിം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home