ad
Deshabhimani

'കിങ് ഓഫ് പോപ്പ്' വീണ്ടും വെള്ളിത്തിരയിൽ; 'മൈക്കിൾ 'ട്രെയിലർ പുറത്ത്

mj
വെബ് ഡെസ്ക്

Published on Feb 03, 2026, 12:07 PM | 1 min read

വാഷിംങ്ടൺ: പോപ്പ് സം​ഗീത രാജാവ് മൈക്കിൾ ജാക്സണിന്റെ ബയോപിക് ചിത്രമായ ‘മൈക്കലി’ന്റെ ട്രെയിലർ പുറത്ത്. അന്റോയിൻ ഫുക്വയാണ് കിംങ് ഓഫ് പോപ്പിന്റെ ജീവിതം സിനിമയാക്കുന്നത്. മൈക്കൽ ജാക്സന്റെ അനന്തരവനായ ജാഫർ ജാക്സനാണ് ചിത്രത്തിൽ മൈക്കലായി എത്തുന്നത്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ട്രെയിലർ എത്തിയത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മൂന്ന് കോടിയ്ക്കടുത്ത് കാഴ്ചക്കാരാണ് ട്രെയിലർ കണ്ടത്.



ഏപ്രിൽ 24ന് മൈക്കിൾ പ്രദര്‍ശനത്തിനെത്തും. ജോൺ ലോഗാൻ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ലോകം ആരാധിക്കുന്ന പോപ് രാജാവിലേക്കുള്ള മൈക്കൽ ജാക്സന്റെ വളർച്ചയാണ് ബയോപികിലുള്ളത്. ആദ്യകാല ജീവിതവും വ്യക്തിജീവിതത്തിൽ മൈക്കിൾ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ചിത്രം സംസാരിക്കുന്നുവെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഏകദേശം 155 മില്യൺ ഡോളർ ബജറ്റിലാണ് ചിത്രം നിർമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home