ad
Deshabhimani

ദളപതി 'വിജയ്ക്ക്' പകരം തല 'അജിത്'

ദളപതി 'വിജയ്ക്ക്' പകരം തല 'അജിത്'
വെബ് ഡെസ്ക്

Published on Mar 16, 2026, 12:15 PM | 1 min read

ചെന്നൈ : വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രം'ലിയോ'യിൽ, തല അജിത് നായകനായി എത്തിയാൽ എങ്ങനെയുണ്ടാകും. ചിത്രത്തിലെ പാർത്ഥിപൻ, ലിയോ ദാസ് എന്നീ കഥാപാത്രങ്ങളായി അജിത് എത്തുന്ന എഐ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.


അജിത്തിന്റെ ട്രേഡ്മാർക്കായ 'സാൾട്ട് ആൻഡ് പെപ്പർ' ലുക്കിൽ ലിയോ ദാസ് എത്തിയപ്പോൾ ഒറിജിനലിനേക്കാൾ നന്നായിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ വാദം. ലോകേഷ് കനകരാജും അജിത്തും ഒരുമിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്ന് ആരാധകർ വിഡിയോയിൽ കമന്റ് ചെയ്യുന്നു.


മാസ്റ്ററിന് ശേഷം വിജയ്-ലോകേഷ് കൂട്ടുകെട്ടിലൊരുങ്ങിയ ലിയോ ആഗോളതലത്തിൽ വൻ വിജയമാണ് നേടിയത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ തൃഷയാണ് നായിക. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ താരനിര ചിത്രത്തിലുണ്ട്.


അജിത് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത് ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' ചിത്രത്തിനായാണ്. കൊമേഴ്‌സ്യൽ ആക്ഷൻ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിൽ തൃഷയും പ്രിയാ വാര്യരുമാണ് നായികമാർ. ലിയോയിലെ എഐ ലുക്ക് വൈറലായതോടെ, ലോകേഷും അജിത്തും ഒന്നിക്കുന്ന ആക്ഷൻ ചിത്രം ഭാവിയിൽ സംഭവിക്കുമോ എന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home