ad
Deshabhimani

സൂര്യ-മമിത ബൈജു ചിത്രം 'വിശ്വനാഥ് & സൺസ്' ഓഗസ്റ്റിൽ തിയേറ്ററുകളിലേക്ക്

Surya Mamitha

സൂര്യ (ഇടത്) മമിത ബൈജു (വലത്)

വെബ് ഡെസ്ക്

Published on May 28, 2026, 05:27 PM | 1 min read

തിരുവനന്തപുരം : സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'വിശ്വനാഥ് & സൺസ്' റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സഞ്ജയ് വിശ്വനാഥ് എന്ന അന്താരാഷ്ട്ര പിസ്റ്റൽ ഷൂട്ടറുടെ വേഷത്തിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക.


പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ നാൽപ്പതുകാരനും ഇരുപതുകാരിയും തമ്മിലുള്ള പ്രണയമാണ് വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. 'വാത്തി', 'ലക്കി ഭാസ്കർ' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണിത്. സിത്താര എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ നാഗ വംശിയാണ് സിനിമ നിർമിക്കുന്നത്.


ജിവി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ രാധിക ശരത്‌കുമാർ, രവീണ ടണ്ടൺ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കമൽ ഹാസൻ ചിത്രം 'ആളവന്താന്' (2001) ശേഷം നീണ്ട 24 വർഷങ്ങൾക്ക് ശേഷം രവീണ ടണ്ടൺ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം 85 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.


ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന 'സൂര്യ 47' എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്. 2ഡി എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ ജ്യോതിക നിർമിക്കുന്ന ഈ ചിത്രത്തിൽ നസ്രിയ നസീം, നസ്‌ലൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സുഷിൻ ശ്യാമാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home