ad
Deshabhimani

സുൽഫത്തും മമ്മൂട്ടിയും ഒരുമിച്ചിട്ട് 46 വർഷം; അതിശയ ദമ്പതികളെന്ന് ദുൽഖർ

mammootty
വെബ് ഡെസ്ക്

Published on May 06, 2025, 06:03 PM | 1 min read

കൊച്ചി : വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മമ്മൂട്ടിക്കും സുല്‍ഫത്തിനും ആശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഇരുവരുടേയും മനോഹരമായൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ്‌ ദുല്‍ഖര്‍ ആശംസ അറിയിച്ചത്. മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും 46-ാം വിവാഹ വാർഷികമാണ്. മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന സുല്‍ഫത്തിന്റെ ചിത്രത്തോടൊപ്പം അതിശയ ദമ്പതികളെന്ന ഹാഷ്ടാ​ഗ് കൊടുത്താണ് ​ദുൽഖർ പോസ്റ്റ് ചെയ്തത്. 1979 മെയ് ആറിനായിരുന്നു മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹം.


ഉമ്മയ്ക്കും വാപയ്ക്കും സന്തോഷകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നുവെന്നും നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും എന്നും ദുൽഖർ ഫോട്ടോയോടൊപ്പം കുറിച്ചു. ദുൽഖറിന്റെ പോസ്റ്റിനു താഴെ ഒട്ടേറെ ആരാധകരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ചത്. മെയ് മാസത്തിലെ മൂന്ന് ദിവസങ്ങള്‍ ജീവിതത്തില്‍ വളരെ സ്‌പെഷ്യല്‍ ആണെന്ന് ദുല്‍ഖര്‍ നേരത്തെ പറഞ്ഞിരുന്നു. മെയ് നാലിനാണ് സുല്‍ഫത്തിന്റെ പിറന്നാള്‍. മെയ് അഞ്ചിനാണ് ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ പിറന്നാള്‍. തൊട്ടടുത്ത മെയ് ആറിന് മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാര്‍ഷികവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home