ad
Deshabhimani

ശ്രീദേവിക്ക് ആദരമർപ്പിച്ച് പ്രിയങ്ക ചോപ്ര; ജീവചരിത്ര പുസ്തകത്തിന്റെ കവർ ചിത്രം പുറത്തുവിട്ടു

sreedevi

പ്രിയങ്ക ചോപ്ര (ഇടത്) ശ്രീദേവി (വലത്)

വെബ് ഡെസ്ക്

Published on Aug 14, 2026, 01:28 PM | 1 min read

ന്യൂഡൽഹി : അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ ജന്മദിനത്തിൽ താരത്തിന് ആദരമർപ്പിച്ച് നടിയും നിർമാതാവുമായ പ്രിയങ്ക ചോപ്ര. ശ്രീദേവിയുടെ ജീവിതവും സിനിമാ കരിയറും പ്രമേയമാക്കി പുറത്തിറങ്ങുന്ന പുതിയ ജീവചരിത്ര പുസ്തകമായ 'എംപ്രസ്: ദി ഡിഫിനിറ്റീവ് ബയോഗ്രഫി ഓഫ് ശ്രീദേവി' എന്ന പുസ്തകത്തിന്റെ കവർ ചിത്രമാണ് പ്രിയങ്ക എക്‌സിൽ പങ്കുവെച്ചത്.


പകരക്കാരില്ലാത്ത ഒരേയൊരാൾ, നിങ്ങളെ ഏറെ ഓർക്കുന്നു, ജന്മദിനാശംസകൾ എന്ന കുറിപ്പോടെയാണ് പ്രിയങ്ക പുസ്തകത്തിന്റെ കവർ ചിത്രം പങ്കുവെച്ചത്. ധീരജ് യു കുമാർ രചിച്ച പുസ്തകം വെസ്റ്റ്ലാൻഡ് ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. കവറിൽ അമിതാഭ് ബച്ചന്റെ പ്രത്യേക സന്ദേശവുമുണ്ട്. ശ്രീദേവിയെ സമാനതകളില്ലാത്ത പ്രതിഭയുടെ പ്രതിരൂപം എന്നാണ് ബച്ചൻ വിശേഷിപ്പിച്ചിരിക്കുന്നത്.


നാലാം വയസ്സിൽ ബാലതാരമായി അഭിനയ രംഗത്തെത്തിയ ശ്രീദേവി, 1967ൽ പുറത്തിറങ്ങിയ 'കന്ദൻ കരുണൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1972ൽ 'റാണി മേരാ നാം' എന്ന ചിത്രത്തിലൂടെ ബോളിവുഡിലുമെത്തി. തുടർന്ന് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തുകയായിരുന്നു.


1996ലാണ് ശ്രീദേവി നിർമാതാവ് ബോണി കപൂറിനെ വിവാഹം കഴിക്കുന്നത്. ജാൻവി കപൂർ, ഖുഷി കപൂർ എന്നിവരാണ് മക്കൾ. 2018ൽ ദുബായിൽ വെച്ചാണ് ശ്രീദേവി അന്തരിച്ചത്. 2013ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home