ad
Deshabhimani

'സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' ഇന്ത്യയിൽ ഒരു ദിവസം മുൻപേ എത്തും, മലയാളത്തിലും റിലീസ്

Spiderman

സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ സിനിമയുടെ പോസ്റ്റർ |Photo:Socialmedia

വെബ് ഡെസ്ക്

Published on Jun 11, 2026, 08:54 PM | 1 min read

തിരുവനന്തപുരം : മാർവൽ സ്റ്റുഡിയോസിന്റെ ആഗോള സൂപ്പർ ഹീറോ ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രമായ 'സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' കാത്തിരിക്കുന്ന ഇന്ത്യൻ ആരാധകർക്ക് ആവേശ വാർത്ത. ചിത്രത്തിന്റെ ആഗോള റിലീസ് ജൂലൈ 31നാണെങ്കിലും ഇന്ത്യയിൽ ഒരു ദിവസം മുൻപ് തിയേറ്ററുകളിലെത്തും. ജൂലൈ 30ന് ചിത്രം ഇന്ത്യൻ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് സോണി പിക്ചേഴ്സ് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു.


ഇംഗ്ലീഷിന് പുറമേ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. റിലീസിന് 50 ദിവസങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യയിൽ ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. വലിയ ആദ്യദിന കളക്ഷൻ രാജ്യത്തുനിന്ന് നേടാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.


2021ൽ തിയേറ്ററുകളെ ഇളക്കിമറിച്ച 'സ്പൈഡർ മാൻ: നോ വേ ഹോം' എന്ന ചിത്രത്തിന്റെ തുടർച്ചയായാണ് 'ബ്രാൻഡ് ന്യൂ ഡേ' എത്തുന്നത്. പീറ്റർ പാർക്കർ തന്റെ ഡിഎൻഎ വ്യതിയാനങ്ങളുമായി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ നൽകുന്ന സൂചന. ഹൾക്ക് (ബ്രൂസ് ബാനർ), പണിഷർ, സ്കോർപിയൻ, ഹാൻഡ്, ബൂമറാങ് തുടങ്ങിയ പ്രമുഖ മാർവൽ കഥാപാത്രങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


ടോം ഹോളണ്ട് വീണ്ടും സ്പൈഡർ മാനായി എത്തുന്ന ചിത്രത്തിൽ സെൻഡയ, ജോൺ ബെർന്താൽ, മാർക്ക് റഫലോ, ജേക്കബ് ബറ്റലോൺ, മൈക്കൽ മാൻഡോ, ട്രാമെൽ ടിൽമാൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. 'സ്ട്രെയിഞ്ചർ തിങ്സ്' വെബ് സീരീസിലൂടെ പ്രശസ്തയായ സാഡി സിങ്കും ചിത്രത്തിൽ ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ നാലാമത്തെ സ്പൈഡർ മാൻ ചിത്രമായ 'ബ്രാൻഡ് ന്യൂ ഡേ' സംവിധാനം ചെയ്യുന്നത് ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടനാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home