ad
Deshabhimani

ഈ വരവിലും വിസ്മയിപ്പിച്ച് സ്പൈഡർമാൻ; ഇന്ത്യയിൽ റെക്കോർഡ് കലക്ഷൻ: 300 കോടി കടന്നു

spiderman
വെബ് ഡെസ്ക്

Published on Aug 03, 2026, 06:16 PM | 2 min read

കൊച്ചി: ഏറ്റവും പുതിയ വരവിൽ ഇന്ത്യയിൽ നിന്ന് പണം വാരി 'സ്പൈഡർമാൻ'. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ബോക്സ് ഓഫസ് റെക്കോർഡുകൾ തക‌ർത്ത് മുന്നേറുകയാണ് ചിത്രം. രാജ്യത്തെ ഏറ്റവും വലിയ ഹോളിവുഡ് റിലീസുകളിലൊന്നായി 'സ്പൈഡർമൻ; ബ്രാൻഡ് ന്യൂ ഡേ' സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. 306.37 കോടി രൂപയാണ് ചിത്രം ഇന്ത്യയിലാകെ നേടിയത്. ഞായറാഴ്ച മാത്രം 18,051 ഷോകളിൽ നിന്ന് 76 കോടി ഗ്രോസ് കലക്ഷൻ ചിത്രം നേടിയിരുന്നു.


ഇന്ത്യയിൽ ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് കളക്ഷനാണ് മുന്നിൽ. മറ്റ് ഭാഷാ പതിപ്പുകൾക്കും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. ലോകമെമ്പാടും ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടം തുടരുകയാണ്. കേരളത്തിലും ചിത്രം കുതിപ്പ് തുടരുകയാണ്. ഇതുവരെ 20 കോടിയാണ് കേരള ബോക്സ് ഓഫിസിലെ സിനിമയുടെ കലക്ഷൻ. കേരളത്തിലെ ഫാൻസ് ഷോയുടെ ടിക്കറ്റ് നടൻ ടോം ഹോളണ്ട് ആയിരുന്നു ഔദ്യോ​ഗികമായി പുറത്തിറക്കിയത്.


ടോം ഹോളണ്ട്, സെൻഡായ, സാഡി സിങ്ക്, ജേക്കബ് ബറ്റലോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂലൈ 30-‌ന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ ടോം ഹോളണ്ട്, പീറ്റർ പാർക്കർ/സ്പൈഡർമാൻ ആയി വീണ്ടും എത്തുന്നു. 'സ്പൈഡർമാൻ: നോ വേ ഹോം' എന്ന ചിത്രത്തിലെ സംഭവവികാസങ്ങൾക്ക് ശേഷമുള്ള പീറ്റർ പാർക്കറുടെ ജീവിതമാണ് ഈ പുതിയ ചിത്രം പറയുന്നത്.


'സ്പൈഡർമാൻ: ഹോംകമിങ്' (2017), 'സ്പൈഡർമാൻ: ഫാർ ഫ്രം ഹോം' (2019), 'സ്പൈഡർമാൻ: നോ വേ ഹോം' (2021) എന്നീ ചിത്രങ്ങളിൽ പീറ്റർ പാർക്കറായി വേഷമിട്ടത് ടോം ഹോളണ്ട് ആണ്. ഇതിനുപുറമെ 'ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ' (2016), 'അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ' (2018), 'അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം' (2019) തുടങ്ങിയ മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് ചിത്രങ്ങളിൽ അദ്ദേഹം കാമിയോ വേഷത്തിലും എത്തിയിരുന്നു. സ്പൈഡർമാൻ കോമിക്കുകളെ അടിസ്ഥാനമാക്കി സാം റൈമി സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ആദ്യ ചിത്രത്തിൽ ടോബി മാഗ്വയർ ആയിരുന്നു പീറ്റർ പാർക്കറെ അവതരിപ്പിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home