ad
Deshabhimani

ഷെയ്ൻ നിഗം ചിത്രം 'ദൃഢം' നാളെ തിയേറ്ററുകളിൽ

drudam
വെബ് ഡെസ്ക്

Published on May 07, 2026, 12:39 PM | 1 min read

കൊച്ചി: മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പൊലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന 'ദൃഢം' നാളെ തിയേറ്ററുകളിൽ. എസ് ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷെയ്ൻ എത്തുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയിരുന്ന ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ മാർട്ടിൻ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകൻ.


കുഴിനിലം എന്ന നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിൽ പുതുതായി ചാർജെടുക്കുന്ന എസ്ഐ വിജയ് രാധാകൃഷ്ണന്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഏറെ ആഗ്രഹിച്ചു നേടിയ ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന നായകൻ, സ്റ്റേഷനിൽ അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന സാഹചര്യങ്ങളും തുടർസംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.


സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിടാൻ ശ്രമിക്കുന്ന ഒരു സാധാരണ പൊലീസുകാരനെയാണ് ഷെയ്ൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തികച്ചും റിയലിസ്റ്റിക്കായ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, കൃഷ്ണപ്രഭ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ഇ ഫോർ എക്സ്പെരിമെന്റ്സും ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീ സിന്റെയും ബാനറിൽ മുകേഷ് ആർ മെഹ്ത, സിവി സാരഥി എന്നിവർ ചേർന്നാണ് നിർമാണം. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം പിഎം ഉണ്ണികൃഷ്ണനാണ്.


എഡിറ്റർ: വിനായക്, സംഗീത സംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റൻറ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിൻറ്, മാർക്കറ്റിംഗ്: ടിംഗ്, പിആർഒ: ആതിര ദിൽജിത്ത്.















deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home