ad
Deshabhimani

ഷാജി കൈലാസിന്റെ 'വരവ്' ജൂലൈ 16 മുതൽ തിയറ്ററുകളിൽ

shaji kailas a k sajan
വെബ് ഡെസ്ക്

Published on Jul 04, 2026, 03:12 PM | 1 min read

കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വരവ്' ജൂലൈ 16 മുതൽ തിയറ്ററുകളിൽ എത്തും. വിജയകരമായ ഒരു കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ഈ ചിത്രത്തെ നോക്കിക്കാണുന്നത്. തിരക്കഥാകൃത്ത് എ കെ സാജനും സംവിധായകൻ ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ തന്നെ 'വരവ്' ശ്രദ്ധനേടിയിരുന്നു.


മലയാള സിനിമയിലെ ആക്ഷൻ-ഡ്രാമ വിഭാഗത്തിന് പുതിയ മാനങ്ങൾ നൽകിയ കൂട്ടുകെട്ടാണ് എ കെ സാജനും ഷാജി കൈലാസും. ഇരുവരും ഒന്നിക്കുമ്പോൾ കേവലം വിനോദത്തിനപ്പുറം ശക്തമായ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവും തീവ്രമായ മനുഷ്യബന്ധങ്ങളും ചേർന്ന ആക്ഷൻ ത്രില്ലറുകളാണ് പ്രേക്ഷകർക്ക് ലഭിക്കാറുള്ളത്. ഷാജി കൈലാസിന്റെ ദൃശ്യഭാഷയുടെ കരുത്തും എ കെ സാജന്റെ കൃത്യമായ തിരക്കഥാ ഘടനയും ചേരുമ്പോൾ ആവേശവും ചിന്തയും നൽകുന്ന അനുഭവങ്ങൾ മലയാള സിനിമയ്ക്ക് ലഭിക്കുന്നു.


ഈ കൂട്ടുകെട്ടിൽ പിറന്ന മുൻചിത്രങ്ങളെല്ലാം തന്നെ മലയാള സിനിമയിൽ വലിയ ചർച്ചയായിരുന്നു. കോടതി പശ്ചാത്തലത്തിൽ നീതിയും അധികാരവും തമ്മിലുള്ള സംഘർഷം അവതരിപ്പിച്ച 'ചിന്താമണി കൊലക്കേസ്', രാഷ്ട്രീയവും പ്രതികാരവും ചേർന്ന ത്രില്ലറായ 'റെഡ് ചില്ലീസ്', മിത്തിക്കൽ പശ്ചാത്തലത്തിൽ പരീക്ഷിച്ച ഫാന്റസി-ത്രില്ലർ 'ദ്രോണ 2010', കുടുംബബന്ധങ്ങളുടെ സംഘർഷം പറഞ്ഞ 'അസുരവിത്ത്' എന്നിവയെല്ലാംഅതിന് ഉദാഹരണങ്ങളാണ്. ഈ പരമ്പരയിലേക്ക് 'വരവ്' കൂടി എത്തുമ്പോൾ വലിയൊരു ഏറെ പ്രതീക്ഷയിലാണ് ആരാധകർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home