ad
Deshabhimani

സേതുരാമയ്യർ മടങ്ങിവരുന്നു?, ആറാം ഭാഗം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

സേതുരാമയ്യർ മടങ്ങിവരുന്നു?, ആറാം ഭാഗം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

മമ്മൂട്ടി

വെബ് ഡെസ്ക്

Published on Mar 21, 2026, 03:41 PM | 1 min read

തിരുവനന്തപുരം : സിബിഐ സീരീസിന്റെ ആറാം ഭാഗം അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മമ്മൂട്ടി സേതുരാമയ്യരായി വീണ്ടും വെള്ളിത്തിരയിലെത്തുന്ന വാർത്ത ആവേശത്തോടെയാണ് സിനിമാ പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്.


ആദ്യ അഞ്ച് ഭാഗങ്ങളും സംവിധാനം ചെയ്തത് കെ മധുവും തിരക്കഥ ഒരുക്കിയത് എസ്എൻ സ്വാമിയുമാണ്. എന്നാൽ ആറാം ഭാഗത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ആസിഫ് അലി ചിത്രം 'രേഖാചിത്രം' ഒരുക്കിയ ജോഫിൻ ടി ചാക്കോ ആയിരിക്കും 'സിബിഐ 6' സംവിധാനം ചെയ്യുക എന്ന വാർത്തയാണ് പുറത്തുവരുന്നത്.


ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമായില്ല. സിബിഐ സീരീസിലെ അഞ്ചാംചിത്രം 'സിബിഐ 5: ദ ബ്രെയിൻ' ആഗോള ബോക്സ് ഓഫീസിൽ നിന്നും 37 കോടി രൂപ നേടിയിരുന്നു. രഞ്ജി പണിക്കർ, സുദേവ് നായർ, ആശ ശരത്ത് എന്നിവർ പ്രധാന വേഷത്തിലെത്തി. ദീർഘകാലത്തിന് ശേഷം സ്വർഗ്ഗചിത്ര നിർമ്മാണ രംഗത്തേക്ക് തിരിച്ചെത്തിയ സിനിമ കൂടിയായിരുന്നു സിബിഐ 5. 1988ൽ പുറത്തിറങ്ങിയ സിബിഐ ഡയറിക്കുറിപ്പായിരുന്നു ഈ സീരിസിലെ ആദ്യ സിനിമ.


തുടർന്ന് ജാഗ്രത, 1989 ൽ സേതുരാമയ്യർ സിബിഐ, 2004ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി. ഒരേ നായകനും സംവിധായകനും തിരക്കഥാകൃത്തും ചേർന്ന് ഒരു സീരീസിലെ അഞ്ച് ചിത്രങ്ങൾ പൂർത്തിയാക്കി എന്ന അപൂർവ്വ നേട്ടവും ഈ സിബിഐ സിനിമകൾക്കുണ്ട്. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ മാറ്റങ്ങളോടെ ആറാം ഭാഗം എത്തുമ്പോൾ ആവേശത്തിലാണ് ആരാധകർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home