Deshabhimani

print edition ശ്രേഷ്ഠ ബാവാ പുരസ്‌കാരം മമ്മൂട്ടിക്ക്

mammootty

മമ്മൂട്ടി

വെബ് ഡെസ്ക്

Published on Nov 13, 2026, 01:25 AM | 1 min read

പുത്തൻകുരിശ് : കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർഥം ഏർപ്പെടുത്തിയ 'ശ്രേഷ്ഠ ബാവാ പുരസ്‌കാരം' മമ്മൂട്ടിക്ക്. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.


സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ആരോഗ്യ-വിദ്യാഭ്യാസ ഉന്നമനത്തിനായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള "കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ', ഹൃദ്രോഗികളായ കുട്ടികൾക്ക് ചികിത്സാസഹായം നൽകുന്ന 'ഹൃദയസ്പർശം' പദ്ധതി തുടങ്ങിയവ ശ്രദ്ധേയമാണെന്ന്‌ പുരസ്‌കാര സമിതി വിലയിരുത്തി.


2024-ൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം മുൻ വിഎസ്എസ്‌സി ഡയറക്ടർ എസ് സോമനാഥിനും കഴിഞ്ഞവർഷം മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാക്കുമാണ് ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani editorial

02

print edition സമരത്തെ നേരിടുന്നതിലും ഒരേ തൂവൽപ്പക്ഷികൾ
NASA

03

print edition അകലെയകലെ വോയേജർ
Dynamic

04

print edition മൺസൂണിന്റെ ഉള്ളറകൾ തേടിയ ശാസ്‌ത്രപ്രതിഭ
Deshabhimani - ദേശാഭിമാനി ദിനപ്പത്രം

05

print edition പ്രമേഹം അറിയണം 
അപകടസൂചനകളും 
പ്രതിരോധവും
Ayurveda Collage

06

print edition അന്യായമായി മാറ്റി; ആയുർവേദ കോളേജുകളിൽ പ്രതിഷേധം
deshabhimani section

Recommended

Deshabhimani
Home