Deshabhimani

print edition അന്യായമായി മാറ്റി; ആയുർവേദ കോളേജുകളിൽ പ്രതിഷേധം

Ayurveda Collage

ആരോഗ്യ ശാസ്ത്ര സർവകലാശാല രജിസ്‌ട്രാറുടെ ഡെപ്യൂട്ടേഷൻ അന്യായമായി അവസാനിപ്പിച്ച സർക്കാർ നടപടിക്കെതിരെ തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ വിദ്യാർഥികളും അധ്യാപകരും സംഘടിപ്പിച്ച ധർണ എകെജിഎസിഎഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഒ സി ബിജുമോൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 13, 2026, 01:30 AM | 1 min read

തിരുവനന്തപുരം : ​ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽനിന്ന്‌ ആയുർവേദ മേഖലയെ മാറ്റിനിർത്താനുള്ള സർക്കാർ നീക്കങ്ങൾക്കെതിരെ അധ്യാപകരും വിദ്യാർഥികളും പ്രതിഷേധിച്ചു.


രജിസ്ട്രാർ സ്ഥാനത്തുനിന്ന്‌ ഡോ. ഗോപകുമാറിന്റെ ഡെപ്യൂട്ടേഷൻ അന്യായമായി അവസാനിപ്പിച്ചതിനെതിരെ സംസ്ഥാനത്തെ മൂന്ന്‌ ആയുർവേദ കോളജുകളിലും പ്രിൻസിപ്പൽ ഓഫീസുകൾക്കുമുന്നിലുമാണ്‌ പ്രകടനവും ധർണയും നടത്തിയത്‌.


രജിസ്ട്രാറായിരുന്ന ആയുർവേദ പ്രൊഫസറെ മാറ്റിയതിലൂടെ സർവകലാശാല സ്റ്റാറ്റ്യൂട്ടറി പോസ്റ്റുകളിൽ ആയുർവേദ പ്രാതിനിധ്യം ഇല്ലാതാക്കിയെന്നതാണ്‌ പ്രതിഷേധത്തിന്റെ അടിസ്ഥാനം.


തിരുവനന്തപുരം ആയുർവേദ കോളേജിൽ അഖില കേരള ഗവ. ആയുർവേദ കോളേജ് അധ്യാപക സംഘടനാ ജനറൽ സെക്രട്ടറി ഡോ. ഒ സി ബിജുമോൻ ധർണ ഉദ്‌ഘാടനം ചെയ്തു. ഡോ. ജനീഷ്, ഡോ. നിനു പീറ്റർ, ഡോ. അനശ്വര, ശ്രുതി കൃഷ്ണ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home