ad
Deshabhimani

സംഭവം ഇറുക്ക്: ഇജ്ജാതി തൂക്കൽ-തിയേറ്റർ പൂരപ്പറമ്പ്; 'പേട്രിയറ്റ്' പ്രേക്ഷക പ്രതികരണങ്ങൾ

Patriot

പേട്രിയറ്റ് സിനിമ പോസ്റ്ററുകൾ

വെബ് ഡെസ്ക്

Published on May 01, 2026, 01:12 PM | 1 min read

തിരുവനന്തപുരം : മഹേഷ് നാരായണൻ രചനയും എഡിറ്റിങും സംവിധാനവും നിർവ്വഹിച്ച 'പേട്രിയറ്റ്' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്നു. ആധുനിക കാലഘട്ടത്തിൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഗാഡ്‌ജെറ്റുകളിലൂടെ വ്യക്തികളുടെ സ്വകാര്യത നിരീക്ഷിക്കപ്പെടുന്നതും സൈബർ ലോകത്തെ ഡാറ്റാ ചോർച്ചയും തട്ടിപ്പുകളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു സ്പൈ-ഓറിയന്റഡ് പൊളിറ്റിക്കൽ ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രത്തിന്റെ മേക്കിംഗ് ഗംഭീരമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.


സൂപ്പർ ഹിറ്റ് ചിത്രം 'ട്വന്റി ട്വന്റി'ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന വലിയ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പ്രധാന കഥാപാത്രങ്ങൾക്കും വളരെ ലളിതമായ ഇൻട്രോയാണ് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിയിൽ മമ്മൂട്ടിയെ കാണിക്കുമ്പോൾ രണ്ടാം പകുതിയിലെ മോഹൻലാലിന്റെ വരവിനായി വലിയ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് വലിയ കരുത്ത് പകരുന്നു.


റിലീസിന് മുൻപ് തന്നെ 25 കോടി രൂപ കളക്ഷൻ നേടിയ ചിത്രം നിലവിൽ ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ റെന്റിങാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ ജി അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, ജിനു ജോസഫ്, രാജീവ് മേനോൻ, പ്രകാശ് ബെലവാടി, ദർശന രാജേന്ദ്രൻ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home