ad
Deshabhimani

വീണ്ടും ഹിറ്റടിക്കാന്‍ നിവിൻ പോളി; 'ബേബി ഗേൾ' 23ന് തിയറ്ററുകളിൽ

baby girl
വെബ് ഡെസ്ക്

Published on Jan 14, 2026, 11:41 AM | 2 min read

സർവം മായ എന്ന സൂപ്പർഹിറ്റിനു ശേഷം നിവിൻ പോളിയുടെ അടുത്ത ചിത്രം 'ബേബി ഗേൾ' ജനുവരി 23ന് തിയറ്ററുകളിലെത്തും. നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ്മ വിജയകൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ ചിത്രത്തിലെത്തുന്നത്.


മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന "ബേബി ഗേൾ " അരുൺ വർമ്മയാണ് സംവിധാനം ചെയ്തത്. ബോബി സഞ്ജയ് ആണ് തിരക്കഥ. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോംബോയാണ് ചിത്രം. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ലിജോ മോൾ ജോസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സംഗീത് പ്രതാപും, അഭിമന്യു തിലകനും മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നു. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ചിത്രത്തിൽ പ്രധാന കഥാപാത്രമാകുന്നു. അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിവരും ചിത്രത്തിലുണ്ട്.


ഛായാഗ്രഹണം- ഫയസ് സിദ്ദിഖ്. എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ. സംഗീതം - സാം സി എസ്. കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ - അഖിൽ യശോധരൻ. കലാസംവിധാനം - അനീസ് നാടോടി.

കോസ്റ്റ്യും - മെൽവി ജെ. മേക്കപ്പ് -റഷീദ് അഹമ്മദ്. സ്റ്റണ്ട്- വിക്കി. സൗണ്ട് മിക്സ് - ഫസൽ എ ബക്കർ. സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ. സൗണ്ട് റെക്കോർഡിസ്റ്റ്- ഗായത്രി എസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകു ദാമോദർ, നവനീത് ശ്രീധർ. അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല. പി ആർ ഓ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -പ്രേംലാൽ പട്ടാഴി. ടൈറ്റിൽ ഡിസൈൻ -ഷുഗർ കാൻഡി. പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് -ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടെയിൻമെന്റ്. അഡ്വർടൈസിംഗ് കൺസൾട്ടന്റ് - ബ്രിങ്ഫോർത്ത്. തിരുവനന്തപുരത്തും കൊച്ചിയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home