നിവിനൊപ്പം മമിതയും; ഗിരീഷ് എ ഡിയുടെ 'ബത്ലഹേം കുടുംബ യൂണിറ്റ്' വരുന്നു

കൊച്ചി: ഗിരീഷ് എഡിയുടെ പുതിയ സിനിമ ബത്ലഹേം കുടുംബ യൂണിറ്റിൽ നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രമായി എത്തുന്നു. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
തരംഗമായ പ്രേമലു, തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ യുവതലമുറയുടെ പ്രിയപ്പെട്ട റൊമാന്റിക് കോമഡി ചിത്രങ്ങളുടെ അമരക്കാരനായി മാറിയ ഗിരീഷ് എഡിയുടെ അടുത്തിറങ്ങിയ ഐ ആം കാതലനും ശ്രദ്ധേയമായിരുന്നു. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ബത്ലഹേം കുടുംബ യൂണിറ്റിന് തിരക്കഥയൊരുക്കുന്നത്. റൊമാന്‍റിക് കോമഡി ജോണറിൽ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്.
വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം: അജ്മൽ സാബു, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. സെപ്റ്റംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. ഭാവന റിലീസ് ആണ് വിതരണം. പിആർഒ: ആതിര ദിൽജിത്ത്.
0 comments