ചാറ്റ് ജിപിടി ഉപയോഗിച്ച് പ്രതിഭാഗം വക്കീൽ ചോദ്യങ്ങളുണ്ടാക്കി: അന്വേഷണ സംഘം

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണ സംഘത്തെ പ്രശംസിച്ച് കോടതി. 56 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞതിനെയാണ് കോടതി പ്രശംസിക്കുകയുണ്ടായത്. കൂട്ടായ പ്രയത്നത്തിലൂടെ നടത്തിയ അന്വേഷണത്തിലൂടെയാണ് കേസ് തെളിഞ്ഞത്. പൊലീസിന്റെ കണ്ടെത്തലുകളെല്ലാം കോടതി ശരിവെച്ചു. ചാറ്റ് ജിപിടി ഉപയോഗിച്ച് പ്രതിഭാഗം വക്കീൽ ചോദ്യങ്ങളുണ്ടാക്കി. അതെല്ലാം കൃത്യമായി തന്നെ മനസിലാക്കാനായി.
ചെന്താമരക്ക് ഇത്തരത്തിൽ ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2025, ഫെബ്രുവരി 3-ാം തീയതി മുൻ ഡിഐജി ഒരു മോക് ട്രയൽ നടത്തിയിരുന്നു. അദ്ദേഹം പ്രതിഭാഗം വക്കീലും, മുൻ എസ് പി അജിത്കുമാർ ജഡ്ജിയും താൻ അന്വേഷണ ഉദ്യോഗസ്ഥനുമായി നിന്നുകൊണ്ടായിരുന്നു മോക് ട്രയൽ .അന്നദ്ദേഹം ചോദിച്ചതിനേക്കാൾ കൂടുതൽ ചോദ്യങ്ങളൊന്നും കോടതിയിലും ചോദിച്ചിരുന്നില്ല. അതായത് വിചാരണക്കായുള്ള മുന്നൊരുക്കമടക്കം അന്വേഷണ സംഘം നടത്തിയിരുന്നു
ദൃക്സാഷികളെ കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടി. അവസാനം ഗിരീഷിലേക്കെത്തി. ഗിരീഷ് അന്ന് മൊഴി നൽകിയെങ്കിലും പിന്നീട് കോടതിയിൽ കൂറുമാറുകയായിരുന്നു. പ്രധാനപ്പെട്ട സാക്ഷികളുടെ എല്ലാം ക്രിമിനൽ നിയമം പ്രകാരമുള്ള മൊഴി രേഖപ്പെടുത്തിയിരുന്നു. ഭാവിയിൽ ഇവർ മൊഴിമാറ്റാൻ സാധ്യതയുള്ളതിനാൽ ഇവരുടെഗൂഗിൾ ടെെം ലെെൻ എടുത്തു.സാങ്കേതിഗത ഉപയോഗിച്ച് അവർ നിന്നിരുന്ന കൃത്യമായ സ്ഥലത്തിന്റെ മാപ്പ് തയ്യാറാക്കി അതും കോടതിയിൽ സമർപ്പിച്ചിരുന്നു
വളരെ സമാധാനപൂർവ്വം സംസാരിച്ച് തങ്ങളെ വഴിതെറ്റിക്കാൻ ശ്രമിച്ച പ്രഗൽഭനായ വക്കീലായിരുന്നു പ്രതിഭാഗം വക്കീലായ ജേക്കബ് മാത്യു എന്നും ചെന്താമരക്ക് എതിരാകുന്ന ഒരു ചോദ്യം പോലും ചോദിക്കാതിരിക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നും അന്വേഷണ സംഘം മാധ്യമങ്ങളോേട് വ്യക്തമാക്കി










0 comments