ad
Deshabhimani

ക്യൂബയിൽ അട്ടിമറി ലക്ഷ്യമെന്ന് അമേരിക്ക

cuba
വെബ് ഡെസ്ക്

Published on Sep 04, 2026, 04:38 PM | 1 min read

വാഷിങ്ടൺ:ക്യൂബയുടെ സാമ്പത്തിക മേഖലയെ മുഴുവനായും തളര്‍ത്താനും ഊര്‍ജ പ്രതിസന്ധി പൂര്‍ണമാക്കാനും ലക്ഷ്യമിട്ട് പുതിയ ഉപരോധം പ്രഖ്യാപിച്ച് അമേരിക്കൻ ഭരണകൂടം. എണ്ണയും വൈദ്യുത സംവിധാനങ്ങളും വിലക്കിയതിന് പുറമെ ഈ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്നതും തടസപ്പെടുത്തുകയാണ്.


വൈദ്യുത മേഖലയിൽ സാങ്കേതിക ഉപകരണങ്ങളും സ്പെയര്‍പാര്‍ട്സുകളും ഇറക്കുമതി ചെയ്യുന്ന അബാപെറ്റിനെ (Oil Industry Supply Import Company) പൂര്‍ണമായും വിലക്കി. പഴയ പവര്‍ ഗ്രിഡുകൾ പ്രവര്‍ത്തന ക്ഷമമാക്കി ഊര്‍ജ വിതരണ പ്രതിസന്ധി പരിഹരിക്കാൻ രാജ്യം ശ്രമിക്കുന്നിതിനിടെയാണ് പുതിയ വിലക്ക്. ഇപ്പോൾ തന്നെ രാജ്യം പൂര്‍ണ വൈദ്യുത നിയന്ത്രണത്തിലേക്ക് എത്തിയ സാഹചര്യമാണ്. ജനജീവിതം കൂടുതൽ പ്രതിസന്ധിയിൽ എത്തിച്ച് സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനാണ് നീക്കം.


നീക്കങ്ങൾക്ക് പിറകിലെ ഉദ്ദേശവും അമേരിക്ക പരസ്യമാക്കി. ഭരണകൂടമാറ്റം തന്നെയാണ് തങ്ങൾ ലക്ഷ്യമാക്കുന്നത് എന്നും കമ്മൂണിസ്റ്റ് ഭരണത്തെ ഇല്ലതാക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ സോഷ്യൽ മീഡിയയിൽ കുറിച്ചു. റൗൾ കാസ്ട്രോയുടെ കുടുംബാംഗങ്ങളെയും മറ്റ് ഉന്നതരെയും ഉപരോധങ്ങൾ വഴി ഇനിയും ലക്ഷ്യമാക്കുമെന്നും പ്രഖ്യാപിച്ചു.


ക്യൂബയെ സ്വന്തമാക്കുക എന്നതിൽ ഞാനും പ്രസിഡന്റ് ട്രംപും ഉറച്ചു നിൽക്കുന്നു എന്നാണ് ഇതോടൊപ്പം കുറിച്ചത്. മാസങ്ങളായി ക്യൂബയും യു എസും തമ്മിൽ നടന്നിരുന്ന പ്രാഥമിക ചര്‍ച്ചകൾ മുടക്കുന്ന നീക്കമാണ് നടക്കുന്നത്. ഇറാൻ യുദ്ധത്തിന് തുടക്കത്തിൽ ശ്രമിച്ചത് പോലെ ആഭ്യന്തര കലാപം സൃഷ്ടിച്ച് ഭരണകൂട അട്ടിമറിക്ക് സാഹചര്യം ഒരുക്കകയാണ്. ഇതിനായി സമ്മര്‍ദ്ദം വളര്‍ത്താൻ ഉപരോധങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.


അമേരിക്കയുടെ ഈ സാമ്പത്തിക സംഹാര ശ്രമം വംശഹത്യ തന്നെയാണെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രി ഓസ്കാര്‍ പെരസ് ഒലിവ ഫ്രാഗ പ്രതികരിച്ചു. രാജ്യത്തെ ജനങ്ങളെ മുഴുവൻ പട്ടിണിയിലേക്ക് തളളിവിട്ട് കലാപം വളര്‍ത്താനുള്ള സാമ്രാജ്യത്വ നീക്കമാണ് നടത്തുന്നതെന്ന് മെക്സിക്കോയിലെ ക്യൂബൻ അംബാസഡര്‍ യുജീനിയോ മാർട്ടിനെസ് എൻറിക്വസ് പറഞ്ഞു. നവ ഫാസിസ്റ്റ് നീക്കമാണിതെന്നും ചൂണ്ടികാട്ടി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home