ad
Deshabhimani

തൃശൂരിൽ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു

thrissur
വെബ് ഡെസ്ക്

Published on Sep 04, 2026, 04:17 PM | 1 min read

തൃശൂർ : തൃശൂരിൽ ചായ്പ്പൻകുഴി സർക്കാർ യുപി സ്കൂളിന്റെ കെട്ടിടം തകർന്നു വീണു. ഇന്ന് രാവിലെ പതിനൊന്നോടെയാണ് അപകടം. സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാ​ഗം പൂർണമായും തകർന്ന് വീഴുകയായിരുന്നു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇന്ന് സ്കൂൾ അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി.


മലയോര ഹൈവേയുടെ നിർമാണത്തിനായി സ്കൂൾ കെട്ടിടത്തിന് സമീപത്തുള്ള മതിൽ പൊളിച്ചു മാറ്റിയിരുന്നു. കൂടാതെ മലയോര ഹൈവേയുടെ കാന നിർമാണവും ഈ ഭാ​ഗത്ത് നടത്തുന്നുണ്ട്. ഇതാണ് തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ട ഭാഗത്തെ മതിലാണ് ആദ്യം ഇടിഞ്ഞു വീണത്. ഇതിന് പിന്നാലെ ക്ലാസുകൾ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന കെട്ടിടഭാഗവും തകർന്നു വീഴുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home