നിവിന്‍ പോളി ചിത്രം 'സര്‍വ്വം മായ' ക്രിസ്മസിനെത്തും

കൊച്ചി: മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി നായകനായി എത്തുന്ന 'സര്‍വ്വംമായയുടെ റിലീസ് തീയ്യതി പുറത്ത്. ഈ വര്‍ഷത്തെ ക്രിസ്മസ് ദിനത്തില്‍, ഡിസംബര്‍ 25-ന്, ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രമെത്തും. അഖിൽ സത്യനാണ് സംവിധാനം. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങിയതോടെ ആരാധകർ വൻ ആവേശത്തിലാണ്.
ഹിറ്റ് കോംബോയായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സര്‍വ്വം മായ'ക്കുണ്ട്. ഗൗരവ സ്വഭാവത്തിൽ നിന്നും ചന്ദനക്കുറിയണിഞ്ഞ നിഷ്‌കളങ്കനായ ഗ്രാമീണനിലേക്കുള്ള നിവിന്റെ വേഷപ്പകര്‍ച്ചയാണ് ടീസറില്‍ കാണാൻ കഴിയുക.
നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും അണിനിരക്കുന്നു. ഫയര്‍ഫ്ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ജസ്റ്റിന്‍ പ്രഭാകരന്റെ ഈണം, ശരണ്‍ വേലായുധന്റെ ക്യാമറ, അഖില്‍ സത്യന്‍ എഡിറ്റിംഗ് വിഭാഗം കൂടി കൈകാര്യം ചെയ്യുന്നുണ്ട്. മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ ഈ സാന്നിധ്യം 'സര്‍വം മായ'യെ ക്രിസ്മസ് റിലീസുകളില്‍ മുന്‍നിരയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷ. നര്‍മ്മത്തിന്റെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ 'സര്‍വ്വം മായ' ഈ ക്രിസ്മസ് അവധിക്കാലത്ത് കുടുംബസമേതം ആസ്വദിക്കാനാകുമെന്നാണ് ടീസർ നൽകുന്ന സൂചന.









0 comments